
കൊല്ലങ്കോട്ടിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ആണ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (Govt.H.S.S.Kollemcode) . കൊല്ലങ്കോട് കന്നനാഗം ജംഗ്ഷനില്‍ നിന്നു നിദ്രവിള റോഡിലൂടെ ഒരു കി.മീ ദൂരംചെന്നാല് കൊല്ലങ്കോട് വെങ്കഞ്ഞി മുടിപ്പുരയുടെയും ഇളംപാലമുക്ക് മഹാദേവക്ഷേതതിന്റെയും മധ്യത്തിലായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.കൊല്ലന്കോട്ടിലെ ഒരു പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനംകൂടിയാണിത് . വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതു ഇംഗ്ലീഷ് വിദ്യാലയം എന്ന പേരില്അറിയപ്പെട്ടിരുന്നു . അന്ന് കൊല്ലങ്കോട്ടിലെ , ഇംഗ്ലീഷ് മാധ്യമത്തില്‍ അദ്ധ്യയനംനടത്തിയിരുന്ന ഏക വിദ്യാലയവും ഇതായിരുന്നു . പിന്നീട് ഇത് Govt.H.S.S. ആയിപരിണമിച്ചു . ഇന്നു ഉന്നത സ്ഥാനങ്ങളില്‍ ജോലി നോക്കുന്ന പല പ്രഭത്ഗ്ഗരും ഈവിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ആയിരുന്നു എന്നത് തന്നെയാണ്ഇതിന്റെ മഹത്വവും . വളരെ സമര്‍ത്ഥരായ ഒരു കൂട്ടം ഗുരു ജനങ്ങളുടെ കഠിനശ്രമമാണ് ഈ വിദ്യാലയത്തെ ഇത്തരം ഉന്നത നിലവാരത്തില്‍ എത്തിച്ചത് . ഈവിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ നാട്ടുകാര്‍ക്കുള്ള പങ്കും എടുത്തു പറയേണ്ട ഒന്നുതന്നെയാണ് . അദ്ധ്യാപക- രക്ഷകര്‍ത്ത സമിതി വളരെ നല്ല രീതിയിലാണ് ഈവിദ്യാലയത്തില് പ്രവര്‍ത്തിച്ച് വരുന്നത്. ജില്ല നിലവാരത്തിലും സംസ്ഥാനനിലവാരത്തിലും മത്സരിച്ചിട്ടുള്ള അനവധി കായിക താരങ്ങളും ഈവിദ്യാലയത്തില് ഉണ്ട്. മലയാളം , തമിഴ് ,ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ ആണ് ഇന്നുഈ വിദ്യാലയത്തില്‍ അദ്ധ്യയനം നടത്തി വരുന്നത് .SSLC,HSC പരീക്ഷകളില്‍ ജില്ലനിലവാരത്തില് മുന്നിലെത്തുന്ന നിരവധി വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തില്ഉണ്ട് . NSS, NCC എന്നിവ എല്ലാം തന്നെ വളരെ നല്ല രീതിയില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിനു സമീപത്തായി ഒരു ഗവണ്മെന്റ് മിഡില്‍ സ്കൂളുംഉണ്ട് . കൊല്ലങ്കോട്ടില്‍ ഏകദേശം 15 ഓളം വിദ്യാലയങ്ങള്‍ പ്രവര്ത്തിക്കുന്നുണ്ട്എങ്കിലും ഈ വിദ്യാലയത്തിലും ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് . തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നും , അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുംഅനവധി വിദ്യാര്‍ഥികള്‍ ഇവിടെ വന്നു പഠിക്കുന്നുണ്ട് . എല്ലാ വിഷയങ്ങളുംകൈകാര്യം ചെയ്യാന്‍ സമര്‍ത്ഥരായ അദ്ധ്യാപകരും ഈ വിദ്യാലയത്തില്‍ ഉണ്ട്. തമിഴ്നാട്ടിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളില്‍ ഒന്നായി ഈ വിദ്യാലയവുംഇന്നു വളര്‍ന്നു കഴിഞ്ഞു .
(ഈ വിദ്യാലയത്തെ കുറിച്ചുള്ള എന്റെ വിവരണം അപൂര്‍ണമാണ് . ഇതിനെകുറിച്ചു നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ഇതിന്റെ കമന്റ് ആയോഅല്ലെങ്കില് ഈ ബ്ലോഗിന്റെ ഗസ്റ്റ് ബുക്കിലോ എഴുതുക -നന്ദി)
(ഈ വിദ്യാലയത്തെ കുറിച്ചുള്ള എന്റെ വിവരണം അപൂര്‍ണമാണ് . ഇതിനെകുറിച്ചു നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ഇതിന്റെ കമന്റ് ആയോഅല്ലെങ്കില് ഈ ബ്ലോഗിന്റെ ഗസ്റ്റ് ബുക്കിലോ എഴുതുക -നന്ദി)