കൊല്ലങ്കോട് വെങ്കഞ്ഞി ശ്രീ ഭദ്രകാളി ക്ഷേത്രതിന്റെ അടുത്തായിട്ടാണ്, ഇളമ്പാലമുക്ക് മഹാദേവര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലങ്കോട് കണ്ണനാഗം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം സന്ചരിച്ചാല്‍ മഹാദേവ ക്ഷേത്രത്തിലെത്താം . ക്ഷേത്രത്തിന്റെ തൊട്ടടുത്തായി കൊല്ലങ്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളും കൊല്ലങ്കോട് വെന്കഞ്ഞി ശ്രീ ഭദ്രകാളി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.വളരെ അധികം പ്രക്രതി രമണീയമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവരാത്രി മഹോത്സവം വളരെ കേന്കെമാമായി ഇവിടെ ആഘോഷിച്ചു വരുന്നു.
വളരെ കാലമായി ,അവഗണന നേരിട്ടിരുന്ന ഈ ക്ഷേത്രം ഈ അടുത്ത കാലത്തായി നാട്ടുകാരുടെ സഹകരണം മൂലം പുനരുധീകരിക്കപ്പെട്ടു. നാലംബലത്തോട് കൂടിയ ഈ ക്ഷേത്രം പൌരാണീക സംസ്കാരം ഒട്ടും ചോര്‍ന്നു പോകാത്ത വിധം വളരെ മനോഹരമായിട്ടാണ് പുനരുദ്ധീകരിചിട്ടുള്ളത്.
ഇവിടെ മഹാദേവന്‍ മുഖ്യ പ്രതിഷ്ടയും ,ഗണപതി,നാഗ ദൈവങ്ങള്‍ എന്നീ ഉപ പ്രതിഷ്ടകളുമുണ്ട്.
കൊല്ലങ്കോട് മീനഭരണി തൂക്ക മഹോത്സവം നടക്കുന്ന വെങ്കഞ്ഞി മുടിപ്പുരയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാല്‍ ആ സമയത്ത് ഈ ക്ഷേത്രത്തിലും വന്‍ ഭക്ത ജന തിരക്കു ഉണ്ടാവാറുണ്ട്. തൂക്ക മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന 'കുത്തിയോട്ടം ', 'താലപ്പൊലി' നേര്‍ച്ചകള്‍ ഇവിടെ നിന്നാണ്, ആരംഭിക്കുന്നത്.
ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇളമ്പാലമുക്ക് മുക്കവലയില്‍ നിന്നും ,നിദ്രവിള,കണ്ണനാഗം ,വള്ളവിള എന്നിവിടങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗം സന്ചരിക്കാം .
ഈ ക്ഷേത്രത്തിനടുത്ത് മുമ്പ് അനേകം പെര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്ന ഒരു നെയ്ത്തു ശാല പ്രവര്‍ത്തിച്ചിരുന്നു. ഇപ്പൊള്‍ നിര്‍ഭാഗ്യവശാല്‍ അതു പ്രവര്‍തിക്കുന്നില്ല.
എല്ലാ ഞായറാഴ്ചയും ഇവിടെ കുട്ടികള്‍ക്കായുള്ള മതപാഠശാല പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതു പോലെ തന്നെ എല്ലാ തിങ്കളാഴ്ചയും പ്രത്യേകം ഭജനയും നടക്കുന്നുണ്ട്.
ABC മെട്രിക്കുലേഷന്‍ സ്കൂളും , സര്‍ക്കാര്‍ വനിത ഹോസ്റ്റലും ഇതിനടുത്തായി പ്രവര്‍ത്തിച്ചു വരുന്നു.
ഇലമ്പാലമുക്ക് മഹാദേവ ക്ഷേത്രതില്‍ നടന്ന കുംഭാഭിഷേകം ഇവിടെ കാണാം
.

No comments:
Post a Comment