Tuesday, February 9, 2010

കൊല്ലങ്കോട് മീനഭരണി തൂക്ക മഹോത്സവം .

Buzz It
kollemcode


കൊല്ലങ്കോട് മീനഭരണി തൂക്ക മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷ പരിപാടികള്‍ വളരെ പ്രശസ്തവും അതി മനോഹരവുമാണ്. ഇതിന്റെ ആദ്യ ഘട്ടമായി ദേവി വെങ്കഞ്ഞി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ചടങ്ങാണ്. ഈ ഘോഷയാത്ര ഒരു പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കും .ഇതിനെ കുറിച്ചുള്ള വിവരണം ഇവിടെ വായിക്കാം.
 ഇതേ സമയത്തു തന്നെ ത്രിക്കൊടിയേറ്റിനുള്ള കൊടിമരത്തിനായി ഒരു കമുകിന്‍ മരം മുറിച്ചു കൊണ്ട് ഘോഷയാത്രയായി വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നു.ദേവി വൈകുന്നേരം വെങ്കഞ്ഞി ക്ഷേത്രത്തിലെത്തി ത്രിക്കോടിയേറ്റോടെ ഉത്സവം ആരംഭിക്കുന്നു. തുടര്‍ന്ന് 10 ദിവസം വിവിധ കലാപരിപാടികളൊടും വിശേഷാല്‍ പൂജകളോടും കൂടി ഉത്സവം നടക്കുന്നു.
            മൂന്നാം ഉത്സവ നാളില്‍ തൂക്ക നേര്‍ച്ച രജിസ്ട്രേഷന്‍ ആരഭിക്കുന്നു . വര്‍ഷം തോറും ആയിരത്തി അഞ്ഞൂറോളം തൂക്ക നേര്‍ച്ച നടക്കുന്ന ഒരേ ഒരു ക്ഷേത്രം ഇതു മാത്രമാണ്.രജിസ്റ്റര്‍ ചെയ്ത തൂക്ക നേര്‍ച്ചകള്‍ നാലാം ഉത്സവ നാളില്‍ നറുക്കെടുപ്പിലൂടെ തൂക്കക്കാരുടെ നമ്പരുകല്‍ ക്രമപ്പെടുത്തുന്നു. തൂക്ക നമ്പരുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ തൂക്കക്കാര്‍ അടുത്ത 7 ദിവസങ്ങളിലും ക്ഷേത്രത്തില്‍ തന്നെ താമസിച്ചു വൃതമനുഷ്ടിക്കണം .എല്ലാ ദിവസവും തൂക്കക്കര്‍ 2 നെരം ക്ഷേത്രത്തെ വലം വെച്ച് 'നമസ്കരം ' ചെയ്യണം .
              തൂക്ക്ക്കാര്‍ പട്ടും പച്ചയുമാണ്, ഈ ദിവസങ്ങളില്‍ ധരിക്കേണ്ടത്. എല്ലാ ദിവസവും രാത്രി ദേവി ക്ഷേത്രത്തെ വലം വെച്ച് എഴുന്നള്ളുന്നു.എല്ലാ ദിവസങ്ങളിലും വിവിധ കലാപരിപാടികളും കഥകളി,ഓട്ടന്‍തുള്ളല്‍ ,ചക്യാര്‍കൂത്ത്,ഹരികഥ തുടങ്ങിയ ക്ഷേത്രകലകളും മത,സാംസ്കാരിക സമ്മേളനങ്ങളുമൊക്കെയായി ഒരു നാട്ടിന്റെ പൊതു ഉത്സവായി തന്നെ ഇതു നടന്നു വരുന്നു.
           ഒമ്പതാം ഉതസവ ദിനത്തില്‍ (അശ്വതി നക്ഷത്രം )പ്രസിദ്ധമായ 'വണ്ടിയോട്ടം ' നടക്കുന്നു. തൂക്ക വില്ലിന്റേയും രഥത്തിന്റേയും പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ്, ഇതു നടത്തി വരുന്നത്. ഈ ദിനത്തില്‍ തന്നെ കൊല്ലങ്കോടിന്റെ തീര പ്രദേശങ്ങളില്‍ നിന്നും  ഹിന്ദു അരയ സമുദായക്കാരുടെ ഗംഭീരമായ കാവടി ഘോഷയാത്രയും നടന്നുവരുന്നു. വളരെയധികം നയനമനോഹരമായ ഒരു കാഴ്ചയാണ്, ഇതു ഭകത ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്.
                 പത്താം ഉത്സവ ദിനമായ ഭരണി നക്ഷത്രത്തില്‍ രാവിലെ തൂക്കക്കര്‍ സഗര സ്നാം ചെയ്തു ക്ഷേത്രത്തിലെത്തി നമ്സകരമ്ചെയ്യുന്നു. ദേവി പച്ചപ്പന്തലിലേക്ക് എഴുന്നള്ളുന്നു.6 മണി മുതല്‍ ചരിത്ര പ്രസിദ്ധമായ തൂക്ക മഹോത്സവം ആരംഭിക്കുന്നു. ഭക്തജന പ്രവാഹത്തിലാറാടി തിമിര്‍ക്കുന്ന കൊല്ലങ്കോടിനെയാണ്, പിന്നെ നമുക്ക് കാണാനാവുക.ഇതിയായി തൂക്കക്കാര്‍ കച്ചേരിനട കീഴ്വിളാകം തറവാട്ടില്‍ നിന്നും ഒരുങ്ങി ഘോഷയാത്രയായി വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് പോകുന്നു. 1500 ഓളം തൂക്ക നേര്‍ച്ചയുള്ളതിനാല്‍ രാത്രി 2 മണിയോടെ മാത്രമെ തൂക്ക നേര്‍ച്ച അവസാനിക്കുകയുള്ളു.
                    തൂക്ക നേര്‍ച്ച അവസാനിച്ചതിനു ശേഷം വില്ലിന്‍ മൂട്ടില്‍ കുരുതി നടക്കുന്നു. പ്രാകൃതമായ ജന്തു ബലിയില്‍ നിന്നും വ്യത്യസ്തമായി കുമ്പളങ്ങ മുറിച്ചാണ്, ഇവിടെ കുരുതി നടത്തുന്നത്. അദുത ദിവസം വരവു ചെലവുകളൊക്കെ തിട്ടപ്പെടുത്തിയ ശേഷം വിഅകുന്നേരത്തോടെ ദേവി മൂലക്ഷേത്രത്തില്‍ (വട്ടവിള മുടിപ്പുര) എഴുന്നള്ളുന്നതൊടെ തൂക്ക മഹോതവം പ്ര്യവസാനിക്കുന്നു.

കൊല്ലങ്കോട് മീനഭരണി തൂക്ക മഹോതസവത്തിന്റെ യൂ ട്യൂബ് ദൃശ്യം ഇവിടെ കാണാം .