Sunday, May 9, 2010

വള്ളവിള

Buzz It

കൊല്ലങ്കോടിലെ മനോഹരമായ ഒരു തീര പ്രദേശമാണ്, വള്ളവിള. വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട ജനങ്ങള്‍ തിങ്ങി വസിക്കുന്ന ഒരു പ്രദേശമാണിത്.ലത്തീന്‍ കത്തോലിക് മത വിശ്വാസികളായ മുക്കവ  സമുദായത്തില്‍ പെട്ടവരും , ഇസ്ലാം മതസ്ഥരും ,അരയ,തണ്ടാര്‍ സമുദായത്തില്‍ പെട്ട ഹൈന്ദവരുമാണ്, ഇവിടെ അധികമായി കണ്ടുവരുന്നത്.
തമിഴ് ,മലയാളം ഭാഷകള്‍ ഇവിടത്തുകാര്‍ സംസാരിക്കുന്നു. തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ശൈലിയിലാണ്, ഇവിടത്തെ സാധാരണക്കാര്‍ സംസാരിക്കുന്നത്.
ഇവിടത്തെ 60% ല്‍  അധികം ജനങ്ങളും കത്തോലിക് മത വിശ്വാസികളാണ്.

ഇന്ത്യയിലെ പോര്‍ച്ചുഗീസ് ആധിപത്യവുമായി ഈ സ്ഥലത്തിനു നല്ല ബന്ധമുണ്ട്. വിശുദ്ധ സേവ്യര്‍ 1544 ല്‍  കേരളത്തിന്റെ തീര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും തുടന്ന്, തിരുവിതാംകൂര്‍ സാമ്രാജ്യവുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു.തുടര്‍ന്നു കൊല്ലം മുതല്‍ കന്യാകുമാരി  വരെയുള്ള 13 കടലോര ഗ്രാമങ്ങളിലെ മത്സ്യബന്ധന തൊഴിലാളികളെ മതപരത്തനത്തിനിരയാക്കി.വള്ളവിളയും ഇതില്‍ ഉള്‍പ്പെടുന്നു.

മത്സ്യ ബന്ധനമാണ്, ഇവിടത്തെ പ്രധാന തൊഴിലും വരുമാന മാര്‍ഗ്ഗവും . എന്നല്‍ ഇതു കൂടാതെ കയര്‍ നിര്‍മ്മാണ മേഖലയിലും ധാരാളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഐസ് ഫാക്റ്ററി,മീന്‍വല നിര്‍മ്മാണ ശാല എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.

അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ( AVM ) കനാലിനു കുറുകെ ഈ അടുത്തിടെയായി നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഭലമായി ഒരു മനോഹരമായ പാലം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.

കടലോരത്തു സ്ഥിതി ചെയ്യുന്ന വിശുദ്ധ മേരി ചര്‍ച്ച്, ശ്രീ രാജരാജേശ്വരി ക്ഷേത്രം ,തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മസ്ജിദ് എന്നിവയാണ്, ഇവിടത്തെ പ്രധാനപ്പെട്ട ആരാധാനാലയങ്ങള്‍ .

LMS പ്രൈമറി സ്കൂള്‍ ,സെന്റ്.ജൂഡ്സ് മിഡില്‍ സ്കൂള്‍ എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും ഇതിനടുത്താണ്, ഗവണ്മെന്റ് ഹയര്‍ സെക്കണ്ട്റി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

കടലും കനാലും ഒക്കെ ഉള്ളതുകൊണ്ട് തന്നെ വളരെ പ്രക്രതി  രമണീയമായ ഒരു സ്ഥലമാണ് വളളവിള . വിശാലമായ തെങ്ങില്‍ തോപ്പുകളും ,മനോഹരമായ കായലോരവും ഈ സ്ഥലത്തിനെ വ്യത്യസ്തമാക്കുന്നു. വിദ്യാഭ്യാസപരമായും ഇവിടത്തെ ജനങ്ങള്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇവിടത്തെ ഒരു കൂട്ടം യുവ ജനങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് ആണ് www .vallavilai .com .  

ക്രിക്കറ്റ്‌ ,ഫുട് ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ ഇവിടത്തെ യുവ ജനങ്ങള്‍ വളരെ  താല്പര്യം   പ്രകടിപ്പിച്ചു വരുന്നു. സെന്റ്‌.ഇവിടത്തെ പ്രധാന സ്പോര്‍ട്സ് ക്ലബ്‌ ആയ ആന്റണി സ്പോര്‍ട്സ് ക്ലബ്ബില്‍ നിരവധി യുവ ജനങ്ങള്‍ അംഗങ്ങളാണ്.

രാഷ്ട്രീയ പരമായി എ .ഐ .എ.ഡി. എം.കെ. ,കോണ്ഗ്രസ്,കമ്മൂണിസ്റ്റ് ,ഭാരതീയ ജനത പാര്‍ട്ടി എന്നീ  പ്രസ്ഥാനങ്ങള്‍ ഇവിടെ  ശക്തമാണ്.

No comments:

Post a Comment