കൊല്ലങ്കോട്ടിലെ പ്രധാനപ്പെട്ട ഒരു പ്രവശ്യയാണ്, അണുക്കോട്.ഊരമ്പ്,കച്ചേരിനട,പിന്‍കുളം എന്നി സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുന്ന ഈ പ്രവശ്യ തനതു ഗ്രാമീണ അന്തരീക്ഷം നിലനിര്‍ത്തിപ്പോരുന്നു. കൊല്ലങ്കോട്ടിലെ സാധാരണ ജാതി സമവാക്യങ്ങളില്‍ നിന്നു വ്യത്യസ്തമായി നാടാര്‍ ,നായര്‍ ,വിശ്വകര്‍മ്മ വിഭാഗങ്ങളില്പ്പെട്ട ജനങ്ങളാണ്, ഭൂരിപക്ഷവും . ക്രിസ്തീയ മുന്‍തൂക്കമുള്ള ഈ പ്രദേശത്തു ഹിന്ദു,ക്രിസ്തീയ മത വിശ്വാസികളാണ്, ഏറിയ പങ്കും .
വിവിധ ക്രിസ്ത്യന്‍ സഭകളുടെ ആരാധനാലയങ്ങള്‍ ഇവിടെ നിലകൊള്ളുന്നു. ഇതില്‍ പിങ്കുല ചര്‍ച്ച്, പുന്നമൂട് ചര്‍ച്ച്,ഈന്തക്കാട് പെന്ത്ക്കോസ്ത് ചര്‍ച്ച് എന്നിവയാണ്, പ്രധാനപ്പെട്ടവ.
ഹൈന്ദവ ആരാധനാലയങ്ങളില്‍ നാടാര്‍ സമുദായതിനു ഭൂരിപക്ഷമുള്ള ഈ മേഖലയില്‍ കച്ചേരിനട അയ്യാ സ്വാമി ക്ഷേത്രമാണ്,ഏറ്റവും പ്രധാനപ്പെട്ടത്.ഇതു കൂടാതെ പാറയില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം ,അയിത്തി കാവ് നാഗരാജാ ക്ഷേത്രം എന്നിവയാണ്, ഇതിനടുത്തുള്ള പ്രധാന ഹൈന്ദവ ക്ഷേത്രങ്ങള്‍ .
പുന്നമൂട് ഹയര്‍ സെക്കണ്ടരി സ്കൂള്‍ ,സില്വപുരം ഹയര്‍ സ്കൂള്‍ , കല്‍പാറപൊറ്റ ഹയര്‍ സ്കൂള്‍ എന്നിവയാണ്, ഈ പ്രദേശത്തിനടുത്തുള്ള പ്രധാന വിദ്യാലയങ്ങളെങ്കിലും ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടരി സ്കൂള്‍ ,ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കണ്ടരി സ്കൂള്‍ എന്നീ പ്രധാന് വിദ്യാലയങ്ങളേയും ഇവിടത്തുകാര്‍ ആശ്രയിച്ചു വരുന്നു.
പ്രകൃതി ഭംഗി കനിഞ്ഞ് അനുഗ്രഹിച്ച ഈ പ്രദേശത്തു അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന 2 മനോഹരങ്ങളായ കുളങ്ങളാണ്, പെരുങ്കുളം ,മാരാര്‍ കുളം എന്നിവ.ഇതിനടുത്ത് വിശാലമായ ഒരു വയലേലയും കാണപ്പെടുന്നു. നെയ്യാര്‍ ഡാമില്‍ നിന്നും കര്‍ഷികാവശ്യത്തിനുള്ള ജലമെത്തിക്കുന്ന ഒരു കനാലും ഇതു വഴി കടന്നു പോകുന്നുണ്ട്.
ജല സമൃദ്ധമായ ഒരു പ്രദേശമായതു കൊണ്ടു തന്നെ കൃഷിയാണ്, ഇവിടത്തെ പ്രധാന തൊഴില്‍ .ഇതു കൂടാതെ മരപ്പണി,മണ്‍പാത്ര നിര്‍മ്മാണം ,കെട്ടിട് നിര്‍മ്മണം , വാണിജ്യം എന്നിവയും ഇവിടത്തുകാര്‍ ചെയ്തു വരുന്നു. ഇതു കൂടാതെ തിരുവനന്തപുരം , നാഗര്‍കോവില്‍ എന്നി നഗരങ്ങളേയും തൊഴിലിനായി ഇവിടത്തുകാര്‍ ആശ്രയിക്കുന്നു.
കൊല്ലങ്കോട് തൂക്ക മഹോത്സവത്തിന്, തൂക്കക്കാര്‍ ഒരുങ്ങി വരുന്നത് അണുക്കോട് ഇടവിളാകം , കീഴ്വിളാകം എന്നീ തറവാടുകളില്‍ നിന്നാണ്.
രാഷ്ട്രീയ പരമായി കോണ്‍ഗ്രസ്സും ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇവിടെ തുല്യ ശക്തികളാണ്.പുന്നമൂട് ഹയര്‍ സെക്കണ്ടരി സ്കൂളാണ്, ഇവിടത്തെ വോട്ടിങ് കേന്ദ്രം .
Monday, April 26, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment