Sunday, May 16, 2010
പനവിള

കൊല്ലംകോട് വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം മുതല്‍ സില്‍വ പുരം വരെയുള്ള സ്ഥലത്തിനെ ആണ് പനവിള എന്ന് വിളിക്കുന്നത്. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണിത്. വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട ജനങ്ങള്‍ ഇവിടെ തിങ്ങി വസിക്കുന്നു. എങ്കിലും നായര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള സ്ഥലമാണിത്. ഇത് കൂടാതെ നാടാര്‍ ,വിശ്വകര്‍മ്മ ,തണ്ടര്‍ ,അരയര്‍ ,ഈഴവ സമുദായങ്ങളില്‍ പെട്ട ജനങ്ങളും ഇവിടെ പരസ്പര സഹകരണത്തോടെ സഹാവസിച്ചു വരുന്നു. ഇവിടെ 90 % ഇല്‍ അധികം ജനങ്ങളും ഹിന്ദുക്കളാണ്. ക്രിസ്തു മതത്തിനും ഇവിടെ ചെറിയ വേരോട്ടമുണ്ട്. ഇവിടെ 90 ശതമാനത്തില്‍ അധികം ജനങ്ങളും മലയാളമാണ് സംസാരിച്ചു വരുന്നത്.
കൊല്ലങ്കോട്ടിലെ പ്രധാന സ്ഥലമായ കണ്ണനാഗം പനവിളയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്. അത് കൊണ്ട് തന്നെ കൊല്ലങ്കോട്ടിലെ മിക്ക ജനങ്ങളും നിത്യേന സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. പ്രധാന പെട്ട വിദ്യാഭ്യാസ സ്ഥപങ്ങലോന്നും പനവിളയില്‍ സ്ഥിതി ചെയ്യുന്നില്ല. എങ്കിലും ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളും ,ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ കൊല്ലങ്കോട്ടില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യൂട്ടര്‍ പഠന കേന്ദ്രമായ ടീം കമ്പ്യൂട്ടര്‍ സെന്റര്‍ പനവിളയിലെ കല്ലുവെട്ടാന്‍ കുഴി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം (പഴയ മുടിപ്പുര) തന്നെയാണ് ഇവിടത്തെ പ്രധാനവും പ്രശസ്തവുമായ ആരാധനാലയം . ഇത് കൂടാതെ ആയിത്തി കാവ് ശ്രീ നാഗരാജ ക്ഷേത്രം ആയിത്തി അയ്യാ കോവില്‍ നിരവധി കുടുംബ ക്ഷേത്രങ്ങള്‍ (പഴിഞ്ഞി യക്ഷിയമ്മന്‍ കോവില്‍ ,ശ്യാമ വിളാകം,കടാക്കുറിച്ചി എന്നിവ ഉദാഹരണം .)എന്നിവയും ഇവിടെ ഉണ്ട്. കല്ലുവെട്ടാന്‍ കുഴി മാര്‍ഷല്‍ പുരം R .C .ചര്‍ച്ച് ആണ് ഇവിടത്തെ ഏക ക്രിതീയന്‍ ആരാധനാലയം .
കൊല്ലങ്കോട് തൂക്കതിനോട് അനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര ,പത്താമുദയം പൊങ്കാല ,ആയിത്തി കാവ് ആയില്യം കൊട ,ക്രിസ്ത്യന്‍ കണ്‍ വേഷനുകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ജന പങ്കാളിത്തമുള്ള ആഘോഷ പരിപാടികള്‍ . ഇത് കൂടാതെ ഓണവും ക്രിസ്മസും വിപുലമായ രീതിയില്‍ ഇവിടെ ആഘോഷിക്കുന്നുണ്ട് .
കൊല്ലങ്കോട് പഞ്ചായത്ത് ഓഫീസ് പനവിളയിലെ സില്‍വ പുരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് .
രാഷ്ട്രീയ പരമായി ഭാരതീയ ജനത പാര്‍ടിക്ക് ഏറെ മുന്കൂതമുള്ള സ്ഥലമാണിത്.സി.പി.എം. ആണ് മുഖ്യ എതിരാളികള്‍ .സംഘടന പരമായി രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശക്തി കേന്ദ്രമാണ് ഈ പ്രദേശം . സില്‍വ പുരം സ്കൂളാണ് ഇവിടത്തെ പ്രമുഖ പോളിംഗ് കേന്ദ്രം .
Subscribe to:
Post Comments (Atom)
No comments:
Post a Comment