Sunday, November 15, 2009

കണ്ണനാഗം

Buzz It
കൊല്ലങ്കോട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ്, കണ്ണനാഗം എന്നു പറയുന്നതില്‍ തെറ്റില്ല. ഊരമ്പ് കഴിഞ്ഞാല്‍ കൊല്ലങ്കോട്ടിലെ പ്രധാന വാണിജ്യ കേന്ദ്രവും ഇതു തന്നെയാണ്.

               
   ഊരംബ് -പാറശ്ശാല ,പഴയ ഉച്ചക്കട ,നിദ്രവിള,മാര്‍ത്താണ്ഡം തുറ ‍എന്നിവിടങ്ങളിലെക്കായി പോകുന്ന റോഡുകളുടെ ഒരു നാല്‍ക്കവലയാണ്കണ്ണനാഗം . കൊല്ലംകോട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആസ്ഥാനവും ഇവിടെയാണ് .  ഇവിടത്തെ പ്രധാന വണിജ്യ സമുച്ചയമാണ്, ചൊതി ശ്രീ ഷോപ്പിങ് കോംപ്ലക്സ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറിന്റെ കൊല്ലങ്കോട് ശാഖ സ്ഥിതി ചെയ്യുന്നതു ഇവിടെയാണ്. ഇതു കൂടാതെ മുത്തൂറ്റ് ഫൈനാന്‍സ്,നിരവധി സ്റ്റോറുകള്‍ , കമ്പ്യൂട്ടര്‍ ബ്രൌസിങ് സെന്റര്‍ ,ചെറിയ ലോഡ്ജ് എന്നിവയെല്ലാം ഈ വാണിജ്യ സമുച്ചയത്തില്‍ ഉണ്ട്.ഇതിനടുത്തായി ഒരു കല്യാണമണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നടന്നു വരുന്നു.നിരവധി കമ്യൂനിക്കേഷന്‍ നെറ്റ് വര്‍ക്കുകളുടെ ടവറുകള്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുന്ന കാഴ്ച അല്പം അലോസരമുണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ.

    കൊല്ലങ്കോട്ടിലെ പ്രധാന ബസ്സ്റ്റോപ്പും കണ്ണനാഗത്താണ്.      തിരുവനന്തപുരം,എറണാകുളം,നെയ്യറ്റിന്‍കര,പൂവ്വാര്‍,പാറശ്ശാല,കളിയക്കവിള, മാര്‍ത്താണ്ഡം ,നാഗര്‍കോവില്‍ ,മധുര, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് KSRTC,TNTC എന്നിവയുടെ ബസ് സര്‍വീസ് ഇവിടെ നിന്നും ലഭ്യമാണ്. കൂടാതെ അനവധി സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തി വരുന്നു.

       കണ്ണനാഗം എന്ന പേരു ഉണ്ടായതിന്റെ പിന്നിലും ഒരു ചെറു കഥയുണ്ട്. ശ്രീ സജീവ് കൊല്ലങ്കോടിന്റെ അഭിപ്രായത്തില്‍ : ഈ സ്ഥലത്ത് പണ്ട് ഒരു വല്യ കാവ് ഉണ്ടായിരുന്നു. കാവിനുള്ളില്‍ പ്രശസ്തമായ ഒരു നാഗരാജാ ക്ഷേത്രവും ഉണ്ടായിരുന്നു. ആ കാവില്‍ വിശേഷപ്പെട്ട ഒരു നാഗം ഉണ്ടായിരുന്നുവത്രേ. ആ നാഗത്താന്, അധികമായി ഒരു വിശേഷപ്പെട്ട കണ്ണും ഉണ്ടായിരുന്നുവത്രേ. ആ നാഗത്തിനെ' കണ്ണ നാഗം' എന്നു വിളിച്ചിരുന്നു. കാലക്രമേണ കണ്ണ നാഗം ജീവിച്ചിരുന്ന ഈ സ്ഥലത്തെ കണ്ണനാഗം എന്നു വിളിച്ചു തുടങ്ങി. കണ്ണനാഗം ജംഗ്ഷനില്‍ നിന്നും വെങ്കഞ്ഞി മുടിപ്പുരയിലേയ്ക്ക് പോകുന്ന വഴിയില്‍ റോഡിനരികിലായി ഇപ്പോഴും ആ കാവു കാണാം .

      അനുദിനം വികസനം നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണിത് എന്നു പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കൊല്ലങ്കോട് പന്ചായത്തിന്റെ 4, 8,9 വാര്‍ഡുകള്‍ കണ്ണനാഗത്തില്‍ ഉള്‍പ്പെടുന്നു.ഇതില്‍  4,9 വാര്‍ഡുകള്‍ ബി.ജെ.പിയും 8 അം വാര്‍ഡ് സി.പി.എമുമാണ്, ഭരിക്കുന്നത്.

കണ്ണനാഗത്തില്‍ നിന്നും ഏകദേശം 300 മീ അകലെ കൊല്ലങ്കോട് പോലീസ് സ്റ്റേഷനരികിലായി ടീം കമ്പ്യൂട്ടര്‍ സെന്ടര്‍(Team computer center ) സ്ഥിതി ചെയ്യുന്നു. ഇത് അനേകം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വിജ്ഞാനം പകര്‍ന്നു നല്‍കുന്നു.കല്ലുവെട്ടാങ്കുഴി എന്ന് ഈ സ്ഥലത്തെ വിളിച്ചു വരുന്നു. കൊല്ലങ്കോട് വില്ലേജ് ഒഫീസ്,ചന്ത,കുടിവെള്ള സംഭരണി,പൊലീസ് ക്വാട്ടേര്‍സ് എന്നിവയും ഈ സ്ഥലത്താണുള്ളത്.

     തൊഴിലാളികളും,വിദ്യാര്‍ത്ഥികളും,കച്ചവടക്കാരും,യാത്രക്കാരും,ഷോപ്പിങ്ങിനെത്തുന്നവരും,ഒക്കെ ചേര്‍ന്നു കണ്ണനാഗത്തിനെ എപ്പൊഴും ജനത്തിരക്കുള്ള പ്രദേശമാക്കി തീര്‍ക്കുന്നു.

Saturday, November 14, 2009

ഇളമ്പാലമുക്ക് മഹാദേവര്‍ ക്ഷേത്രം

Buzz It
കൊല്ലങ്കോട് വെങ്കഞ്ഞി ശ്രീ ഭദ്രകാളി ക്ഷേത്രതിന്റെ അടുത്തായിട്ടാണ്, ഇളമ്പാലമുക്ക് മഹാദേവര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലങ്കോട് കണ്ണനാഗം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം സന്ചരിച്ചാല്‍  മഹാദേവ ക്ഷേത്രത്തിലെത്താം . ക്ഷേത്രത്തിന്റെ തൊട്ടടുത്തായി കൊല്ലങ്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളും കൊല്ലങ്കോട് വെന്കഞ്ഞി ശ്രീ ഭദ്രകാളി  ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.വളരെ അധികം പ്രക്രതി രമണീയമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവരാത്രി  മഹോത്സവം വളരെ കേന്കെമാമായി ഇവിടെ ആഘോഷിച്ചു  വരുന്നു.
     വളരെ കാലമായി ,അവഗണന നേരിട്ടിരുന്ന ഈ ക്ഷേത്രം ഈ അടുത്ത കാലത്തായി നാട്ടുകാരുടെ സഹകരണം മൂലം പുനരുധീകരിക്കപ്പെട്ടു. നാലംബലത്തോട്‌ കൂടിയ ഈ ക്ഷേത്രം പൌരാണീക സംസ്കാരം ഒട്ടും ചോര്‍ന്നു പോകാത്ത വിധം വളരെ  മനോഹരമായിട്ടാണ് പുനരുദ്ധീകരിചിട്ടുള്ളത്.
   ഇവിടെ മഹാദേവന്‍ മുഖ്യ പ്രതിഷ്ടയും ,ഗണപതി,നാഗ ദൈവങ്ങള്‍ എന്നീ ഉപ പ്രതിഷ്ടകളുമുണ്ട്.
      കൊല്ലങ്കോട് മീനഭരണി തൂക്ക മഹോത്സവം നടക്കുന്ന വെങ്കഞ്ഞി മുടിപ്പുരയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാല്‍ ആ സമയത്ത് ഈ ക്ഷേത്രത്തിലും വന്‍ ഭക്ത ജന തിരക്കു ഉണ്ടാവാറുണ്ട്. തൂക്ക മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന 'കുത്തിയോട്ടം ', 'താലപ്പൊലി' നേര്‍ച്ചകള്‍  ഇവിടെ നിന്നാണ്, ആരംഭിക്കുന്നത്.
  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇളമ്പാലമുക്ക് മുക്കവലയില്‍ നിന്നും ,നിദ്രവിള,കണ്ണനാഗം ,വള്ളവിള എന്നിവിടങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗം സന്ചരിക്കാം .
   ഈ ക്ഷേത്രത്തിനടുത്ത് മുമ്പ് അനേകം പെര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്ന  ഒരു നെയ്ത്തു ശാല പ്രവര്‍ത്തിച്ചിരുന്നു. ഇപ്പൊള്‍ നിര്‍ഭാഗ്യവശാല്‍ അതു പ്രവര്‍തിക്കുന്നില്ല.
   എല്ലാ ഞായറാഴ്ചയും ഇവിടെ കുട്ടികള്‍ക്കായുള്ള മതപാഠശാല പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതു പോലെ തന്നെ എല്ലാ തിങ്കളാഴ്ചയും പ്രത്യേകം ഭജനയും നടക്കുന്നുണ്ട്.
     ABC മെട്രിക്കുലേഷന്‍ സ്കൂളും , സര്‍ക്കാര്‍ വനിത ഹോസ്റ്റലും ഇതിനടുത്തായി പ്രവര്‍ത്തിച്ചു വരുന്നു.

ഇലമ്പാലമുക്ക് മഹാദേവ ക്ഷേത്രതില്‍ നടന്ന കുംഭാഭിഷേകം ഇവിടെ കാണാം


.

Friday, November 13, 2009

ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,കൊല്ലങ്കോട്(Sree Devi Girls Higher Secondary School,kollemcode)

Buzz It
         പെണ്‍കുട്ടികള്‍ക്കു മാത്രമായിട്ടുള്ള കൊല്ലങ്കോട്ടിലെ  ഏക വിദ്യാലയമാണ്, ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ . അതിമനോഹരമായ ഒരു ക്യാമ്പസ് ,ഈ വിദ്യലയത്തിനുണ്ട്. ശ്രീ ഭദ്രകാളി ദേവസ്വത്തിന്റെ ഭരണത്തിന്‍ കീഴിലാണ്, ഇതു നില കൊള്ളുന്നത്.മലയാളം ,തമിഴ്,ഇംഗ്ലീഷ് ഭാഷകളില്‍ ഇവിടെ അദ്ധ്യയനം നടത്തി വരുന്നു. കൊല്ലങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും ഏകദേശം 500 മീ. ദൂരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുപ്പുറം കാവും ഈ വിദ്യാലത്തിന്റെ തൊട്ടടുത്താണ്.ഈ വിദ്യാലയത്തിനോടു ചേര്‍ന്ന്‍ ഒരു പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്.
          മലയാളം തമിഴ് എന്നിവ പ്രധാന മാധ്യമങ്ങളായതിനാല്‍ കേരളത്തിലേയും തമിഴ്‌ നാട്ടിലേയും വിദ്യാര്‍ത്ഥികള്‍ ഒരു പോലെ ആശ്രയിക്കുന്ന ഒരു വിദ്യാലയമാണിത്.
         തൂക്ക മഹോത്സവത്തോടനുബന്ധിച്ചുള്ള ഘോഷ യാത്രയില്‍ ദേവി ഇവിടെ സന്ദര്‍ശിച്ച് ഇറക്കി പൂജ സ്വീകരിക്കുന്നു.
          കൊല്ലങ്കോട്ടിലെ പ്രധാന സ്ഥലമായ കണ്ണനാഗം ജംഗ്ഷനു സമീപത്താകയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌകര്യവും ക്ലേശകരമല്ല.അതി വിശാലമായ ഒരു മൈതാനവും ഈ വിദ്യാലയ കാമ്പസിനുള്ളില്‍  ഉണ്ട് . സമുദ്രത്തിനു ഒരു കി.മി. അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍  മണല്‍ പരവതാനി വിരിച്ച വിദ്യാലയ അങ്കണം നമുക്കിവിടെ കാണാം. ഇതിനടുത്തുള്ള പ്രൈമറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്. ധാരാളം തണല്‍ മരങ്ങളും കശുമാവിന്‍ തോട്ടവും ഈ കാമ്പസിനുള്ളില്‍ ഉണ്ട്.
         കൊല്ലങ്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കഴിഞ്ഞാല്‍ ഈ ഗ്രാമത്തിലെ ഏറ്റവും പ്രധാനപെട്ട വിദ്യാലയം ശ്രീ ദേവി ഗേള്‍സ്‌  ഹയര്‍ സെക്കന്ററി സ്കൂള്‍ തന്നെയാണ്. ജില്ല തലത്തിലും സംസ്ഥാന തലത്തിലും റാങ്കു നേടിയ അനവധി വിദ്യാര്‍ഥികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. 30 വര്‍ഷത്തിലേറെ    പഴക്കമുള്ള  ഒരു വിദ്യാലയമാണിത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക് മനെജ്മെന്റ്റ്‌ വലിയ പ്രാധാന്യം നല്‍കി വരുന്നുണ്ട്.
          കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവസ്വത്തിന്റെ ജനോപകാര പ്രദമായ നിരവധി സംരംഭങ്ങളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന   ഒരു മഹത സംരംഭം തന്നെയാണ് ഈ വിദ്യാലയം.

Monday, November 2, 2009

കൊല്ലങ്കോട് ദേവി ഭക്തി ഗാനങ്ങള്‍

Buzz It
കൊല്ലങ്കോട് ദേവിയുടെ ഭകതി സാന്ദ്രമായ നിരവധി ഗാനങ്ങളുടെ ശേഖരമാണ്, ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇനിയും ലഭ്യമാകുന്ന മുറയ്ക്ക്‌ ഗാനങ്ങള്‍  ചേര്‍ക്കുന്നതാണ് .



വിഭാത രശ്മി...
 (വിഭാത രശ്മി വിളക്കില്‍ തെളിഞ്ഞു
പ്രഭാമയിക്ക് ആരതിയായി  )


പങ്കേരുഹാക്ഷിയാം ...


കൊല്ലങ്കോട്ടമ്മേ ശ്രീ ഭദ്രകാളീ.....


കൊല്ലങ്കോടമ്മേ ദേവി...


കൊല്ലങ്കോട്ടുണ്ടൊരമ്മ...


വട്ടവിള ഗണപതിക്ക് കേരമുടച്ചു
 (വട്ടവിള ഗണപതിക്ക്‌ കേരമുടച്ചു
കൊല്ലങ്കോട്ടു ദേവിയെ മനസിലുറച്ചു  )

ദേവ ദേവ നന്ദിനി..


മാതംഗ കന്യകേ...


അത്താഴ പൂജയ്ക്കു ശേഷമെന്‍ ...


കാളീ ഭദ്ര കാളീ....


വട്ടവിള കോവിലില്‍ 


അമ്മേ ദേവി ശരണം 


ചെമ്പഴുക്ക ചേലിലന്നു...


അത്താഴ പട്ടിണി ആണെങ്കിലും ഞാന്‍ ...
(അത്താഴ പട്ടിണി ആണെങ്കിലും ഞാന്‍
അത്താഴ പൂജ മുടക്കുകില്ല)


മകര സൂര്യനുദിച്ചു


മീനഭരണിയെത്തി തൂക്ക മഹോത്സവമായി..