Monday, October 5, 2009

കൊല്ലങ്കോട് - ചരിത്രം

Buzz It
കൊല്ലങ്കോട് ഉള്‍പ്പെടുന്ന ഭാഗത്തിന്റെ പ്രാചീന ചരിത്രത്തെ പറ്റി പലരോടും ചോദിച്ചു. ഉചിതമായ മറുപടി ആരില്‍ നിന്നും ലഭിച്ചില്ല. പലര്‍ക്കും അതിനെ പറ്റി അറിയില്ലന്നതാണു സത്യം . അങ്ങനെ അന്വേഷിച്ചു നടക്കുംബോഴാണു തിരുവനന്തപുരത്തിന്റെ ഇതിഹാസം എന്ന പുസ്തകം കിട്ടുന്നത്. തിരുവനന്തപുരം നഗരത്തിലെ പട്ടം നിവാസിയായ ഗ്രന്‍ഥകാരന്‍ തിരുവനന്ത്പുരം , കന്യാകുമാരി ജില്ലകളില്‍പ്പെട്ട എല്ലാ പ്രധാന സ്ഥലങ്ങളെപ്പറ്റിയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അത് ഇപ്രകാരം :


ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ പൂവ്വാര്‍ മുതല്‍ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം വരെ ഉള്ള കടലോര പ്രദേശം കലിംഗരാജപുരം എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

കലിംഗ യുദ്ധത്തില്‍ പരാജയപ്പെട്ട ചില വംശജര്‍ ഇവിടെ വന്നു ചേര്‍ന്നു . ഇവിടത്തെ മഹരാജാവ് അവര്‍ക്ക് താമസിക്കാനുള്ള സ്ഥലം ഈ പ്രദേശത്തു അനുവദിച്ചു നല്‍കി. ഈ പ്രദേശം 'കലിംഗരാജപുരം' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

ഈ വംശജര്‍ തങ്ങളുടെ കുല ദൈവമായ കാളിയെ ആരാധിച്ചിരുന്നുവത്രെ. പിന്നീട് ഈ പ്രദേശത്ത് ഉണ്ടായ ശക്തമായ കടല്‍ ക്ഷോഭം കാരണം കലിംഗ രാജ്യ നിവാസികല്‍ നശിക്കുകയും ഈ പ്രദേശം മുഴുവന്‍ മണ്ണിനടിയില്‍ അകപ്പെടുകയും ചെയ്തു.

കൊല്ലങ്കോടിനടുത്തുള്ള ഒരു സ്ഥലം ഇപ്പോഴും കലിംഗരാജപുരം എന്നറിയപ്പെടുന്നുണ്ട്.
അവരുടെ കുല ദൈവമായിരുന്ന കാളിയാണു ഇപ്പോള്‍ കൊല്ലങ്കോട് വാണരുളുന്ന ശ്രീ ഭദ്രകാളി ദേവി എന്നും കഥയുണ്ട്.മണ്ണിനടിയില്‍ നിന്നു കുഴിചെടുത്തിട്ടുള്ള അനവധി ചരിത്ര രേഖകളും , ക്ഷേത്രങ്ങളും(കോതേശ്വരം ) ഈ വാദത്തെ ശരി വയ്ക്കുന്നു.

No comments:

Post a Comment