Friday, November 13, 2009

ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,കൊല്ലങ്കോട്(Sree Devi Girls Higher Secondary School,kollemcode)

Buzz It
         പെണ്‍കുട്ടികള്‍ക്കു മാത്രമായിട്ടുള്ള കൊല്ലങ്കോട്ടിലെ  ഏക വിദ്യാലയമാണ്, ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ . അതിമനോഹരമായ ഒരു ക്യാമ്പസ് ,ഈ വിദ്യലയത്തിനുണ്ട്. ശ്രീ ഭദ്രകാളി ദേവസ്വത്തിന്റെ ഭരണത്തിന്‍ കീഴിലാണ്, ഇതു നില കൊള്ളുന്നത്.മലയാളം ,തമിഴ്,ഇംഗ്ലീഷ് ഭാഷകളില്‍ ഇവിടെ അദ്ധ്യയനം നടത്തി വരുന്നു. കൊല്ലങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും ഏകദേശം 500 മീ. ദൂരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുപ്പുറം കാവും ഈ വിദ്യാലത്തിന്റെ തൊട്ടടുത്താണ്.ഈ വിദ്യാലയത്തിനോടു ചേര്‍ന്ന്‍ ഒരു പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്.
          മലയാളം തമിഴ് എന്നിവ പ്രധാന മാധ്യമങ്ങളായതിനാല്‍ കേരളത്തിലേയും തമിഴ്‌ നാട്ടിലേയും വിദ്യാര്‍ത്ഥികള്‍ ഒരു പോലെ ആശ്രയിക്കുന്ന ഒരു വിദ്യാലയമാണിത്.
         തൂക്ക മഹോത്സവത്തോടനുബന്ധിച്ചുള്ള ഘോഷ യാത്രയില്‍ ദേവി ഇവിടെ സന്ദര്‍ശിച്ച് ഇറക്കി പൂജ സ്വീകരിക്കുന്നു.
          കൊല്ലങ്കോട്ടിലെ പ്രധാന സ്ഥലമായ കണ്ണനാഗം ജംഗ്ഷനു സമീപത്താകയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌകര്യവും ക്ലേശകരമല്ല.അതി വിശാലമായ ഒരു മൈതാനവും ഈ വിദ്യാലയ കാമ്പസിനുള്ളില്‍  ഉണ്ട് . സമുദ്രത്തിനു ഒരു കി.മി. അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍  മണല്‍ പരവതാനി വിരിച്ച വിദ്യാലയ അങ്കണം നമുക്കിവിടെ കാണാം. ഇതിനടുത്തുള്ള പ്രൈമറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്. ധാരാളം തണല്‍ മരങ്ങളും കശുമാവിന്‍ തോട്ടവും ഈ കാമ്പസിനുള്ളില്‍ ഉണ്ട്.
         കൊല്ലങ്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കഴിഞ്ഞാല്‍ ഈ ഗ്രാമത്തിലെ ഏറ്റവും പ്രധാനപെട്ട വിദ്യാലയം ശ്രീ ദേവി ഗേള്‍സ്‌  ഹയര്‍ സെക്കന്ററി സ്കൂള്‍ തന്നെയാണ്. ജില്ല തലത്തിലും സംസ്ഥാന തലത്തിലും റാങ്കു നേടിയ അനവധി വിദ്യാര്‍ഥികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. 30 വര്‍ഷത്തിലേറെ    പഴക്കമുള്ള  ഒരു വിദ്യാലയമാണിത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക് മനെജ്മെന്റ്റ്‌ വലിയ പ്രാധാന്യം നല്‍കി വരുന്നുണ്ട്.
          കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവസ്വത്തിന്റെ ജനോപകാര പ്രദമായ നിരവധി സംരംഭങ്ങളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന   ഒരു മഹത സംരംഭം തന്നെയാണ് ഈ വിദ്യാലയം.

No comments:

Post a Comment