Thursday, December 3, 2009

കൊല്ലങ്കോട് ദേവി എഴുന്നള്ളത്ത്

Buzz It
                       മീനഭരണീ തൂക്ക മഹോത്സവത്തിന്റെ ആദ്യ നാളില്‍ ദേവി വട്ടവിള ക്ഷേത്രത്തില്‍ നിന്നും ഗജരാജ അകമ്പടിയോടെ വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി എഴുന്നള്ളുന്നു.ഈ ഘോഷയാത്ര വട്ടവിള ക്ഷേത്രത്തില്‍ നിന്നും രാവിലെ ആരംഭിക്കുന്നു.ഈ ഘോഷയാത്ര ആദ്യം പുറക്കാല്‍ ഭവനത്തിലേയ്ക്ക് എത്തുന്നു. വട്ടവിള ദേവീ ക്ഷേത്രത്തിന്റെ തൊട്ടടുത്തായി സ്ഥ്തി ചെയ്യുന്ന പുറക്കാല്‍ ഭവനത്തിലെ കിണറ്റില്‍ നിന്നാണ്, ദേവി അടയ്ക്കാ രൂപത്തില്‍ ഉത്ഭവിച്ചത്, എന്നാണ്, ഐതിഹ്യം . ഇവിടെ അലങ്കരിച്ച പച്ചപ്പന്തലില്‍ ഇറക്കി പൂജ സ്വീകരിച്ച ശേഷം ,കൈതിനട വഴി,കണ്ണന്‍ കുളം വഴി അന്ചുമുക്കിന്‍ കരിവയല്‍ സന്ദര്‍ശിക്കുന്നു.അവിടത്തെ പൂജക്കു ശേഷം അതിനടുത്തുള്ള ബ്രാഹ്മണ മഠത്തില്‍ ഇറക്കി പൂജ സ്വീകരിക്കുന്നു.അവിടെ നിന്നും ശാസ്താനഗര്‍ (പേട്ടാക്കട) ഇമ്പീരിയല്‍ കമ്പനി വഴി തിരുമന്നം ജംഗ്ഷനില്‍ എത്തി ചേരുന്നു.അവിടെ അതിമനോഹരമായ രീതിയിലുള്ള ഒരു പച്ച പന്തല്‍ ഒരുക്കിയിരിക്കും . അവിടെയും ഇറക്കി പൂജ നടക്കുന്നു.ഇതു കൂടാതെ എല്ല വര്‍ഷവും ഇതിനോടനുബന്ധിച്ച് ഇവിടെ അന്നദാനവും നടത്തി വരുന്നുണ്ട്.
                   
                     ഈ സ്ഥലങ്ങളില്‍ നടക്കുന്ന ഇറക്കി പൂജ കൂടതെ എല്ല ഹൈന്ദവ ഭവനങ്ങലുടേയും മുന്‍വശം വ്രിത്തിയാക്കി അലങ്കരിച്ച് ദേവിക്ക് തട്ടപ്പൂജ സമര്‍പ്പിച്ചു വരുന്നുണ്ട്. ഘോഷ യാത്ര നടക്കുന്ന പ്രദേശങ്ങള്‍ ആര്‍ .എസ്സ്.എസ്സിന്റേയും നാട്ടുകാരുടെയും നേത്രുത്വത്തില്‍ തോരണങ്ങളും ആലക്തിക ദീപങ്ങളും കൊണ്ട് മനോഹരമാക്കി തീര്‍ക്കുന്നുണ്ട്.
                    തിരുമന്നം ജംഗ്ഷനിലെ ഇറക്കി പൂജ കഴിഞ്ഞു ദേവി വട്ടവിള മൂലക്ഷേത്രഥ്റ്റിലേയ്ക്ക് എഴുന്നള്ളി എത്തുന്നതോടെ ഘോഷയാത്രയുടെ ഒന്നം ഘട്ടം അവസാനിക്കുന്നു. തുടര്‍ന്ന് വിഭവസമ്രിദ്ധമായ സദ്യ വട്ടവിള ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്കായി ഒരുക്കുന്നു.
                     വൈകുന്നേരം ഘോഷയാത്രയുടെ രണ്ടാം ഘട്ടം വട്ടവിള ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു. ഇത് കണ്ണനാഗം ജംഗ്ഷന്‍ വഴി ശ്രീദേവി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിച്ചേരുന്നു. അവിടെ ദേവിക്ക് ഇറക്കി പൂജ അര്‍പ്പിക്കുന്നു. ഈ ഘോഷയാത്രയില്‍ ശ്രീദേവി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ താലപ്പോലിയോടു കൂടി ദേവിക്ക് അകമ്പടി സേവിക്കുന്നു.ശ്രീദേവി സ്കൂളില്‍ നിന്നും തിരിച്ചു കണ്ണനാഗത്തെത്തി അവിടത്തെ ചില പ്രാന്ത പ്രദേശങ്ങള്‍ കൂടി സന്ദര്‍ശിച്ച് ദേവി കണ്ണനാഗത്തെ പ്രശസ്തമായ നാഗരാജക്ഷേത്രത്തില്‍ ഇറക്കി പൂജ സ്വീകരിക്കുന്നു.കണ്ണനാഗം മുതല്‍ വെങ്കഞ്ഞി ക്ഷേത്രം വരെയുള്ള സ്ഥലങ്ങള്‍ ഇതിനുള്ളില്‍ തന്നെ ജന നിബിഡമായി തീര്‍ന്നിരിക്കും .ആഘോഷ തിമിര്‍പ്പിലമരുന്ന ഈ സ്ഥലങ്ങള്‍ ആലക്തിക ദീപാവലിയില്‍ നീരാടി തിമിര്‍ക്കും .
                    ഇവിടെ നിന്നും ദേവി നടുവത്തുമുറി വഴി ഇലമ്പാലമുക്ക് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. അവിടെയും ഇറക്കി പൂജ സ്വീകരിക്കുന്നു.
                               ഭക്ത സഹസ്രങ്ങളെക്കൊണ്ട് ഈ പ്രദേശം നിറയുന്ന ശുഭ മുഹൂര്‍ത്തങ്ങള്‍ക്കാണ്, പിന്നീട് കൊല്ലങ്കോട് സാക്ഷിയാകുന്നത്. മഹാദേവക്ഷേത്രത്തില്‍ നിന്നും നേരെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വഴി ദേവി വെങ്കഞ്ഞി മുടിപ്പുരയില്‍ എത്തിച്ചേരുന്നു. ആവിടെ മൂന്നു തവണ ക്ഷേത്രത്തെ പ്രദക്ഷണം ചെയ്തു ദേവി ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നു. തുടര്‍ ന്ന് ദേവസ്വം മേല്‍ ശാന്തിയുടെ മേല്‍നോട്ടത്തില്‍ ഉത്സവത്തിന്റെ ഉത്ഘാടനമെന്നോണം 'ത്രിക്കൊടിയേറ്റ്' നടക്കുന്നു. തുടര്‍ന്ന് 10 ദിവസവും വിപുലമായ അഘോഷ പരിപാടികളും പത്താം ദിവസം ഐതിഹാസികമായ തൂക്ക മഹോത്സവവും നടക്കുന്നു.

           കൊല്ലങ്കോട് ദേവി എഴുന്നള്ളത്തിന്റെ യൂ ട്യൂബ് ദ്രിശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.






Read it in English

No comments:

Post a Comment