Sunday, January 3, 2010

കാവുകളുടെ നാട്

Buzz It
 കൊല്ലങ്കോടിന്റെ പ്രക്രതി സൌന്ദര്യത്തിലെ ഒരു പ്രധാന പങ്കു വഹിക്കുന്നത് ഇവിടത്തെ കാവുകള്‍ കൂടിയാണെന്നു പരയുന്നതില്‍ തെറ്റില്ല. നിരവധി കാവുകള്‍ ഈ കൊചു ഗ്രാമത്തില്‍ അങ്ങിങ്ങോളമായി കാണാം .ചെറിയ ചെറിയ കാവുകളാണെങ്കില്‍ പോലും അവ ഈ ഗ്രാമതിന്റെ ഐശ്വര്യവും ,സൌഭാഗ്യവുമാണെന്ന്തില്‍ തര്‍ക്കമില്ല.


ഇതില്‍ എറ്റവും പ്രധാനപ്പെട്ടതാണ്, മുപ്പുറം കാവ്.

മുപ്പുറം കാവിനെ കുറിച്ചുള്ള ഈ ബ്ലോഗിലെ വിവരണം ഇവിടെ വായിക്കാം .

ഇതുകൂടതെയും നിരവധി കാവുകള്‍ കൊല്ലങ്കോട്ടിലുണ്ട്.

അതില്‍ ചില പ്രധാനപ്പെട്ടവ.

1. ചാത്തറ കാവ്

കൊല്ലങ്കോട് വട്ടവിള മുടിപ്പുരയില്‍ നിന്നും വയലോരത്തു കൂടി കാക്കവിളയിലെക്കു പോകുന്ന പാതയിലൂടെ ഒരു കിലോമീറ്റര്‍ ദൂരം ചെന്നാല്‍ ചാത്തറ കാവിലെത്താം . പ്രക്രതി ഭംഗി നിറഞ്ഞ ഈ കാവിനടുത്തായി ഉപദേവതകള്‍ക്കായി ക്ഷേത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. കൊല്ലങ്കോടിലെ പ്രശസ്തമായ നായര്‍ തറവാടുകളില്‍ ഒന്നായ ചാത്തറ തറവാടിന്റെ കുടുംബ ക്ഷേത്രമാണിത്.

2.അയിത്തി കാവ്

പ്രക്രതിയുടെ ശാലീന സൌന്ദര്യം അനുഗ്രഹിച്ച ഒരു സ്ഥലമാണ്, അയിത്തി കാവ് എന്നു പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. പ്രശസ്തമായ പഴയ അയിത്തി തറവാടിനടുത്തായിട്ടാണ്, ഇതു സ്ഥിതി ചെയ്യുന്നത്. നാഗ ദേവതയാണ്, ഇവിടത്തെ പ്രതിഷ്ഠ. കൊല്ലങ്കോട് വട്ടവിള മുടിപ്പുരയില്‍ നിന്നും അതിനടുത്തുള്ള തോട്ടിന്‍ കരയിലൂടെ കുറച്ചു ദൂരം നടന്നാല്‍ അയിത്തി കാവില്‍ എത്തി ചേരാം .ഇതിനടുത്തായി കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു മനോഹരമായ കുളവുമുണ്ട്(അയിത്തി കുളം ). പെരുങ്കുളം എന്ന പേരില്‍ മറ്റൊരു വലിയ കുളവും ഇതിനടുത്തായിട്ടുണ്ട്.മകര മാസത്തിലെ ആയില്യം നക്ഷ്ത്രത്തിലാണ്, ഇവിടത്തെ പ്രധാന ആഘോഷം .

വെള്ളംകൊള്ളി കാവ്

കോല്ലങ്കോട് പോലീസ് സ്റ്റേഷന്‍ ,ടീം കമ്പ്യൂട്ടര്‍ സെന്റര്‍ എന്നിവയ്ക്കടുത്തയി പ്രധാന പാതയില്‍ നിന്നും അല്പം ഉള്ളിലായി, ചുണ്ടവിളയ്ക്കടുത്താണ്, വെള്ളംകൊള്ളി കാവ് സ്ഥിതി ചെയ്യുന്നത്. വ്രിക്ഷ ലദാതികലാല്‍ നിറഞ്ഞ ഒരു ഇരുണ്ട പ്രദേശമാണിത്. കാവിനുള്ളില്‍ മനോഹരമായ ഒരു പഴയ ക്ഷേത്രവും കാണാം .

നടുവത്തു മുറി കാവ്

കണ്ണനാഗത്തില്‍ നിന്നും വെങ്കഞ്ഞി മുടിപ്പുരയിലേക്കു പോകുന്ന വഴിയില്‍ നടുവത്തുമുറി കാവ് സ്ഥിതി ചെയ്യുന്നു. മറ്റു കാവുകളെ അപേക്ഷിച്ച് വൃക്ഷലതാദികള്‍ കുറവാണെങ്കിലും പൌരാണിക പ്രൌഡി ഇന്നും വിളിച്ചോതുന്ന ഒരു കാവാണിത്.

കല്ലി കാവ്

തിരുമന്നം ജംഗ്ഷനും പൊഴുയൂരിനുമിടയില്‍ താരതമ്യേന ജനവാസം കുറവായ ഒരു പ്രദേശത്താണ്, കല്ലി കാവ് സ്ഥിതി ചെയ്യുന്നത്.

തിരുമന്നം കാവ്

തിരുമന്നം ജംഗ്ഷനില്‍ നിന്നും ശാസ്താനഗറിലേക്ക് പോകുന്ന ഭാഗത്തിലായിട്ടാണ്, മനോഹരമായ തിരുമന്നം കാവ് സ്ഥിതി ചെയ്യുന്നത്. അയ്യപ്പ സ്വാമിയാണ്, ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. മുന്പ് തിരുമന്നം മഠത്തിന്റെ മേല്നോട്ടത്തിലാണ്, ഈ കാവ് നിലനിന്നിരുന്നത്. ഇപ്പോല്‍ നാട്ടുകാരുടെ കൂടി സഹകരണത്തോടെ ഇവിടെ പൂജ നടന്നു വരുന്നു.

(തുടരും ...)

3 comments:

  1. കൊല്ലങ്കോടിനെക്കുറിച്ചും അവിടുത്തെ കാവുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ കഴിഞതില്‍ സന്തോഷം!

    ആശംസകള്‍ :-)

    ReplyDelete
  2. കൊല്ലങ്കോട്ടിലെ കാവുകളെ പറ്റിയുള്ള വിവരണമല്ലല്ലോ ഇത്, കാവുകളിലെ ചിലകാര്യങ്ങളെപ്പറ്റിയല്ലേ ! ആകെ നിരാശനായി. കാവുകളെയും അതിലെ വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും പറ്റിയും നിറയെ എഴുതൂ. ആശംസകള്‍

    വ്രിക്ഷം എന്നതിനു പകരം വൃക്ഷം എന്നെഴുതുക

    അതായത് vrixam നു പകരം vr^xam എന്നെഴുതുക

    ReplyDelete
  3. നന്ദി അരുണ്‍ . ഇത് സന്ദര്‍ശിച്ച ഭായിക്കും നന്ദി

    ReplyDelete