തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 35 കി.മീ അകലെയായിസ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണു കൊല്ലങ്കോട്. സംസ്ഥാന വിഭജനസമയത്തു ഇതു തിരുവിതാംകൂര്‍ സംസ്ഥാനത്തു നിന്നും അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാക്കപ്പെട്ടു. എങ്കിലും ഇന്നും ഭാഷാപരമായുംസാസ്കാരികപരമായും ഈ ഗ്രാമമുള്‍പ്പെടുന്ന ജില്ലയാകെ കേരളത്തിനൊടുസമാനമായി അനുവര്‍ത്തിക്കുന്നു. കന്യാകുമാരിയില്‍ നിന്നും ഏകദേശം 70 കി.മീ ദൂരം ചെല്ലണം കൊല്ലങ്കോടെത്താന്‍.
ഈ ഗ്രാമം കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന തമിഴ്നാട് ഗ്രാമംഎന്ന പ്രത്യേകതയുമുണ്ട്. കൊല്ലങ്കോട്ടിന്റെ അതിര്‍ത്തികളില്‍ തെക്കുപടിഞ്ഞാറു അറബിക്കടലും ,വടക്കു ഭാഗത്തായി കേരളത്തില്‍ ഉള്പ്പെടുന്നകാരോട് ഗ്രാമവും ,മറ്റു വശങ്ങളില്‍ തമിഴ് ഗ്രാമങ്ങളായ ഏഴുദേശം ചൂഴാല്‍എന്നിവയുമാണ്.ഗ്രാമാതിര്‍ത്തിയില്‍ കൊല്ലങ്കോട്ടു സ്ഥിതി ചെയ്യുന്ന ഒരുപ്രധാന വ്യാപാര കേന്ദ്രമാണു ഊരംബ് . കേരള-തമിഴ്നാട് അതിര്‍ത്തിപ്രദേശം ആയതിനലാകാം ഇതിന് ഇത്രയും പ്രൌഡി കൈവന്നത് . ഇവിടെയാണ് കൊല്ലംകോട്ടിലെ പ്രധാന വ്യാപാര സ്ഥാപനമായ ഫാത്തിമ ട്രാഡേര്‍സ് സ്ഥിതി ചെയ്യുന്നത് .
കൊല്ലംകോട്ടിലെ പ്രധാന സ്ഥലമാണ് കണ്ണനാഗം ജംഗ്ക്ഷന്‍ .
ഊരംബ് -പാറശ്ശാല ,പഴയ ഉച്ചക്കട ,നിദ്രവിള,മാര്‍ത്താണ്ഡം തുറ (കടല്‍) എന്നിവിടങ്ങളിലെക്കായി പോകുന്ന റോഡുകളുടെ ഒരു നാല്‍ക്കവലയാണ്കണ്ണനാഗം . കൊല്ലംകോട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും
ആസ്ഥാനവും ഇവിടെയാണ് . ഇവിടെയും ധാരാളം വ്യാപാര സ്ഥാപനങ്ങള്‍സ്ഥിതി ചെയ്യുന്നു . സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കൊല്ലംകോട് ശാഖഇവിടെ കൂടുതല്‍ ജനത്തിരക്കുണ്ടാക്കുന്നു. കണ്ണനാഗത്തില്‍ നിന്നു ഓരോകിലോമീറ്റര്‍ ചുറ്റളവിലാണ് കൊല്ലംകോട് വെങ്കഞ്ഞി-വട്ടവിള ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് .
(തുടരും ...)
No comments:
Post a Comment