Sunday, November 15, 2009

കണ്ണനാഗം

Buzz It
കൊല്ലങ്കോട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ്, കണ്ണനാഗം എന്നു പറയുന്നതില്‍ തെറ്റില്ല. ഊരമ്പ് കഴിഞ്ഞാല്‍ കൊല്ലങ്കോട്ടിലെ പ്രധാന വാണിജ്യ കേന്ദ്രവും ഇതു തന്നെയാണ്.

               
   ഊരംബ് -പാറശ്ശാല ,പഴയ ഉച്ചക്കട ,നിദ്രവിള,മാര്‍ത്താണ്ഡം തുറ ‍എന്നിവിടങ്ങളിലെക്കായി പോകുന്ന റോഡുകളുടെ ഒരു നാല്‍ക്കവലയാണ്കണ്ണനാഗം . കൊല്ലംകോട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആസ്ഥാനവും ഇവിടെയാണ് .  ഇവിടത്തെ പ്രധാന വണിജ്യ സമുച്ചയമാണ്, ചൊതി ശ്രീ ഷോപ്പിങ് കോംപ്ലക്സ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറിന്റെ കൊല്ലങ്കോട് ശാഖ സ്ഥിതി ചെയ്യുന്നതു ഇവിടെയാണ്. ഇതു കൂടാതെ മുത്തൂറ്റ് ഫൈനാന്‍സ്,നിരവധി സ്റ്റോറുകള്‍ , കമ്പ്യൂട്ടര്‍ ബ്രൌസിങ് സെന്റര്‍ ,ചെറിയ ലോഡ്ജ് എന്നിവയെല്ലാം ഈ വാണിജ്യ സമുച്ചയത്തില്‍ ഉണ്ട്.ഇതിനടുത്തായി ഒരു കല്യാണമണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നടന്നു വരുന്നു.നിരവധി കമ്യൂനിക്കേഷന്‍ നെറ്റ് വര്‍ക്കുകളുടെ ടവറുകള്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുന്ന കാഴ്ച അല്പം അലോസരമുണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ.

    കൊല്ലങ്കോട്ടിലെ പ്രധാന ബസ്സ്റ്റോപ്പും കണ്ണനാഗത്താണ്.      തിരുവനന്തപുരം,എറണാകുളം,നെയ്യറ്റിന്‍കര,പൂവ്വാര്‍,പാറശ്ശാല,കളിയക്കവിള, മാര്‍ത്താണ്ഡം ,നാഗര്‍കോവില്‍ ,മധുര, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് KSRTC,TNTC എന്നിവയുടെ ബസ് സര്‍വീസ് ഇവിടെ നിന്നും ലഭ്യമാണ്. കൂടാതെ അനവധി സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തി വരുന്നു.

       കണ്ണനാഗം എന്ന പേരു ഉണ്ടായതിന്റെ പിന്നിലും ഒരു ചെറു കഥയുണ്ട്. ശ്രീ സജീവ് കൊല്ലങ്കോടിന്റെ അഭിപ്രായത്തില്‍ : ഈ സ്ഥലത്ത് പണ്ട് ഒരു വല്യ കാവ് ഉണ്ടായിരുന്നു. കാവിനുള്ളില്‍ പ്രശസ്തമായ ഒരു നാഗരാജാ ക്ഷേത്രവും ഉണ്ടായിരുന്നു. ആ കാവില്‍ വിശേഷപ്പെട്ട ഒരു നാഗം ഉണ്ടായിരുന്നുവത്രേ. ആ നാഗത്താന്, അധികമായി ഒരു വിശേഷപ്പെട്ട കണ്ണും ഉണ്ടായിരുന്നുവത്രേ. ആ നാഗത്തിനെ' കണ്ണ നാഗം' എന്നു വിളിച്ചിരുന്നു. കാലക്രമേണ കണ്ണ നാഗം ജീവിച്ചിരുന്ന ഈ സ്ഥലത്തെ കണ്ണനാഗം എന്നു വിളിച്ചു തുടങ്ങി. കണ്ണനാഗം ജംഗ്ഷനില്‍ നിന്നും വെങ്കഞ്ഞി മുടിപ്പുരയിലേയ്ക്ക് പോകുന്ന വഴിയില്‍ റോഡിനരികിലായി ഇപ്പോഴും ആ കാവു കാണാം .

      അനുദിനം വികസനം നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണിത് എന്നു പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കൊല്ലങ്കോട് പന്ചായത്തിന്റെ 4, 8,9 വാര്‍ഡുകള്‍ കണ്ണനാഗത്തില്‍ ഉള്‍പ്പെടുന്നു.ഇതില്‍  4,9 വാര്‍ഡുകള്‍ ബി.ജെ.പിയും 8 അം വാര്‍ഡ് സി.പി.എമുമാണ്, ഭരിക്കുന്നത്.

കണ്ണനാഗത്തില്‍ നിന്നും ഏകദേശം 300 മീ അകലെ കൊല്ലങ്കോട് പോലീസ് സ്റ്റേഷനരികിലായി ടീം കമ്പ്യൂട്ടര്‍ സെന്ടര്‍(Team computer center ) സ്ഥിതി ചെയ്യുന്നു. ഇത് അനേകം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വിജ്ഞാനം പകര്‍ന്നു നല്‍കുന്നു.കല്ലുവെട്ടാങ്കുഴി എന്ന് ഈ സ്ഥലത്തെ വിളിച്ചു വരുന്നു. കൊല്ലങ്കോട് വില്ലേജ് ഒഫീസ്,ചന്ത,കുടിവെള്ള സംഭരണി,പൊലീസ് ക്വാട്ടേര്‍സ് എന്നിവയും ഈ സ്ഥലത്താണുള്ളത്.

     തൊഴിലാളികളും,വിദ്യാര്‍ത്ഥികളും,കച്ചവടക്കാരും,യാത്രക്കാരും,ഷോപ്പിങ്ങിനെത്തുന്നവരും,ഒക്കെ ചേര്‍ന്നു കണ്ണനാഗത്തിനെ എപ്പൊഴും ജനത്തിരക്കുള്ള പ്രദേശമാക്കി തീര്‍ക്കുന്നു.

No comments:

Post a Comment