Thursday, December 3, 2009

കൊല്ലങ്കോട് ദേവി എഴുന്നള്ളത്ത്

Buzz It
                       മീനഭരണീ തൂക്ക മഹോത്സവത്തിന്റെ ആദ്യ നാളില്‍ ദേവി വട്ടവിള ക്ഷേത്രത്തില്‍ നിന്നും ഗജരാജ അകമ്പടിയോടെ വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി എഴുന്നള്ളുന്നു.ഈ ഘോഷയാത്ര വട്ടവിള ക്ഷേത്രത്തില്‍ നിന്നും രാവിലെ ആരംഭിക്കുന്നു.ഈ ഘോഷയാത്ര ആദ്യം പുറക്കാല്‍ ഭവനത്തിലേയ്ക്ക് എത്തുന്നു. വട്ടവിള ദേവീ ക്ഷേത്രത്തിന്റെ തൊട്ടടുത്തായി സ്ഥ്തി ചെയ്യുന്ന പുറക്കാല്‍ ഭവനത്തിലെ കിണറ്റില്‍ നിന്നാണ്, ദേവി അടയ്ക്കാ രൂപത്തില്‍ ഉത്ഭവിച്ചത്, എന്നാണ്, ഐതിഹ്യം . ഇവിടെ അലങ്കരിച്ച പച്ചപ്പന്തലില്‍ ഇറക്കി പൂജ സ്വീകരിച്ച ശേഷം ,കൈതിനട വഴി,കണ്ണന്‍ കുളം വഴി അന്ചുമുക്കിന്‍ കരിവയല്‍ സന്ദര്‍ശിക്കുന്നു.അവിടത്തെ പൂജക്കു ശേഷം അതിനടുത്തുള്ള ബ്രാഹ്മണ മഠത്തില്‍ ഇറക്കി പൂജ സ്വീകരിക്കുന്നു.അവിടെ നിന്നും ശാസ്താനഗര്‍ (പേട്ടാക്കട) ഇമ്പീരിയല്‍ കമ്പനി വഴി തിരുമന്നം ജംഗ്ഷനില്‍ എത്തി ചേരുന്നു.അവിടെ അതിമനോഹരമായ രീതിയിലുള്ള ഒരു പച്ച പന്തല്‍ ഒരുക്കിയിരിക്കും . അവിടെയും ഇറക്കി പൂജ നടക്കുന്നു.ഇതു കൂടാതെ എല്ല വര്‍ഷവും ഇതിനോടനുബന്ധിച്ച് ഇവിടെ അന്നദാനവും നടത്തി വരുന്നുണ്ട്.
                   
                     ഈ സ്ഥലങ്ങളില്‍ നടക്കുന്ന ഇറക്കി പൂജ കൂടതെ എല്ല ഹൈന്ദവ ഭവനങ്ങലുടേയും മുന്‍വശം വ്രിത്തിയാക്കി അലങ്കരിച്ച് ദേവിക്ക് തട്ടപ്പൂജ സമര്‍പ്പിച്ചു വരുന്നുണ്ട്. ഘോഷ യാത്ര നടക്കുന്ന പ്രദേശങ്ങള്‍ ആര്‍ .എസ്സ്.എസ്സിന്റേയും നാട്ടുകാരുടെയും നേത്രുത്വത്തില്‍ തോരണങ്ങളും ആലക്തിക ദീപങ്ങളും കൊണ്ട് മനോഹരമാക്കി തീര്‍ക്കുന്നുണ്ട്.
                    തിരുമന്നം ജംഗ്ഷനിലെ ഇറക്കി പൂജ കഴിഞ്ഞു ദേവി വട്ടവിള മൂലക്ഷേത്രഥ്റ്റിലേയ്ക്ക് എഴുന്നള്ളി എത്തുന്നതോടെ ഘോഷയാത്രയുടെ ഒന്നം ഘട്ടം അവസാനിക്കുന്നു. തുടര്‍ന്ന് വിഭവസമ്രിദ്ധമായ സദ്യ വട്ടവിള ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്കായി ഒരുക്കുന്നു.
                     വൈകുന്നേരം ഘോഷയാത്രയുടെ രണ്ടാം ഘട്ടം വട്ടവിള ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു. ഇത് കണ്ണനാഗം ജംഗ്ഷന്‍ വഴി ശ്രീദേവി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിച്ചേരുന്നു. അവിടെ ദേവിക്ക് ഇറക്കി പൂജ അര്‍പ്പിക്കുന്നു. ഈ ഘോഷയാത്രയില്‍ ശ്രീദേവി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ താലപ്പോലിയോടു കൂടി ദേവിക്ക് അകമ്പടി സേവിക്കുന്നു.ശ്രീദേവി സ്കൂളില്‍ നിന്നും തിരിച്ചു കണ്ണനാഗത്തെത്തി അവിടത്തെ ചില പ്രാന്ത പ്രദേശങ്ങള്‍ കൂടി സന്ദര്‍ശിച്ച് ദേവി കണ്ണനാഗത്തെ പ്രശസ്തമായ നാഗരാജക്ഷേത്രത്തില്‍ ഇറക്കി പൂജ സ്വീകരിക്കുന്നു.കണ്ണനാഗം മുതല്‍ വെങ്കഞ്ഞി ക്ഷേത്രം വരെയുള്ള സ്ഥലങ്ങള്‍ ഇതിനുള്ളില്‍ തന്നെ ജന നിബിഡമായി തീര്‍ന്നിരിക്കും .ആഘോഷ തിമിര്‍പ്പിലമരുന്ന ഈ സ്ഥലങ്ങള്‍ ആലക്തിക ദീപാവലിയില്‍ നീരാടി തിമിര്‍ക്കും .
                    ഇവിടെ നിന്നും ദേവി നടുവത്തുമുറി വഴി ഇലമ്പാലമുക്ക് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. അവിടെയും ഇറക്കി പൂജ സ്വീകരിക്കുന്നു.
                               ഭക്ത സഹസ്രങ്ങളെക്കൊണ്ട് ഈ പ്രദേശം നിറയുന്ന ശുഭ മുഹൂര്‍ത്തങ്ങള്‍ക്കാണ്, പിന്നീട് കൊല്ലങ്കോട് സാക്ഷിയാകുന്നത്. മഹാദേവക്ഷേത്രത്തില്‍ നിന്നും നേരെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വഴി ദേവി വെങ്കഞ്ഞി മുടിപ്പുരയില്‍ എത്തിച്ചേരുന്നു. ആവിടെ മൂന്നു തവണ ക്ഷേത്രത്തെ പ്രദക്ഷണം ചെയ്തു ദേവി ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നു. തുടര്‍ ന്ന് ദേവസ്വം മേല്‍ ശാന്തിയുടെ മേല്‍നോട്ടത്തില്‍ ഉത്സവത്തിന്റെ ഉത്ഘാടനമെന്നോണം 'ത്രിക്കൊടിയേറ്റ്' നടക്കുന്നു. തുടര്‍ന്ന് 10 ദിവസവും വിപുലമായ അഘോഷ പരിപാടികളും പത്താം ദിവസം ഐതിഹാസികമായ തൂക്ക മഹോത്സവവും നടക്കുന്നു.

           കൊല്ലങ്കോട് ദേവി എഴുന്നള്ളത്തിന്റെ യൂ ട്യൂബ് ദ്രിശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.






Read it in English

Sunday, November 15, 2009

കണ്ണനാഗം

Buzz It
കൊല്ലങ്കോട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ്, കണ്ണനാഗം എന്നു പറയുന്നതില്‍ തെറ്റില്ല. ഊരമ്പ് കഴിഞ്ഞാല്‍ കൊല്ലങ്കോട്ടിലെ പ്രധാന വാണിജ്യ കേന്ദ്രവും ഇതു തന്നെയാണ്.

               
   ഊരംബ് -പാറശ്ശാല ,പഴയ ഉച്ചക്കട ,നിദ്രവിള,മാര്‍ത്താണ്ഡം തുറ ‍എന്നിവിടങ്ങളിലെക്കായി പോകുന്ന റോഡുകളുടെ ഒരു നാല്‍ക്കവലയാണ്കണ്ണനാഗം . കൊല്ലംകോട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആസ്ഥാനവും ഇവിടെയാണ് .  ഇവിടത്തെ പ്രധാന വണിജ്യ സമുച്ചയമാണ്, ചൊതി ശ്രീ ഷോപ്പിങ് കോംപ്ലക്സ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറിന്റെ കൊല്ലങ്കോട് ശാഖ സ്ഥിതി ചെയ്യുന്നതു ഇവിടെയാണ്. ഇതു കൂടാതെ മുത്തൂറ്റ് ഫൈനാന്‍സ്,നിരവധി സ്റ്റോറുകള്‍ , കമ്പ്യൂട്ടര്‍ ബ്രൌസിങ് സെന്റര്‍ ,ചെറിയ ലോഡ്ജ് എന്നിവയെല്ലാം ഈ വാണിജ്യ സമുച്ചയത്തില്‍ ഉണ്ട്.ഇതിനടുത്തായി ഒരു കല്യാണമണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നടന്നു വരുന്നു.നിരവധി കമ്യൂനിക്കേഷന്‍ നെറ്റ് വര്‍ക്കുകളുടെ ടവറുകള്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുന്ന കാഴ്ച അല്പം അലോസരമുണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ.

    കൊല്ലങ്കോട്ടിലെ പ്രധാന ബസ്സ്റ്റോപ്പും കണ്ണനാഗത്താണ്.      തിരുവനന്തപുരം,എറണാകുളം,നെയ്യറ്റിന്‍കര,പൂവ്വാര്‍,പാറശ്ശാല,കളിയക്കവിള, മാര്‍ത്താണ്ഡം ,നാഗര്‍കോവില്‍ ,മധുര, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് KSRTC,TNTC എന്നിവയുടെ ബസ് സര്‍വീസ് ഇവിടെ നിന്നും ലഭ്യമാണ്. കൂടാതെ അനവധി സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തി വരുന്നു.

       കണ്ണനാഗം എന്ന പേരു ഉണ്ടായതിന്റെ പിന്നിലും ഒരു ചെറു കഥയുണ്ട്. ശ്രീ സജീവ് കൊല്ലങ്കോടിന്റെ അഭിപ്രായത്തില്‍ : ഈ സ്ഥലത്ത് പണ്ട് ഒരു വല്യ കാവ് ഉണ്ടായിരുന്നു. കാവിനുള്ളില്‍ പ്രശസ്തമായ ഒരു നാഗരാജാ ക്ഷേത്രവും ഉണ്ടായിരുന്നു. ആ കാവില്‍ വിശേഷപ്പെട്ട ഒരു നാഗം ഉണ്ടായിരുന്നുവത്രേ. ആ നാഗത്താന്, അധികമായി ഒരു വിശേഷപ്പെട്ട കണ്ണും ഉണ്ടായിരുന്നുവത്രേ. ആ നാഗത്തിനെ' കണ്ണ നാഗം' എന്നു വിളിച്ചിരുന്നു. കാലക്രമേണ കണ്ണ നാഗം ജീവിച്ചിരുന്ന ഈ സ്ഥലത്തെ കണ്ണനാഗം എന്നു വിളിച്ചു തുടങ്ങി. കണ്ണനാഗം ജംഗ്ഷനില്‍ നിന്നും വെങ്കഞ്ഞി മുടിപ്പുരയിലേയ്ക്ക് പോകുന്ന വഴിയില്‍ റോഡിനരികിലായി ഇപ്പോഴും ആ കാവു കാണാം .

      അനുദിനം വികസനം നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണിത് എന്നു പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കൊല്ലങ്കോട് പന്ചായത്തിന്റെ 4, 8,9 വാര്‍ഡുകള്‍ കണ്ണനാഗത്തില്‍ ഉള്‍പ്പെടുന്നു.ഇതില്‍  4,9 വാര്‍ഡുകള്‍ ബി.ജെ.പിയും 8 അം വാര്‍ഡ് സി.പി.എമുമാണ്, ഭരിക്കുന്നത്.

കണ്ണനാഗത്തില്‍ നിന്നും ഏകദേശം 300 മീ അകലെ കൊല്ലങ്കോട് പോലീസ് സ്റ്റേഷനരികിലായി ടീം കമ്പ്യൂട്ടര്‍ സെന്ടര്‍(Team computer center ) സ്ഥിതി ചെയ്യുന്നു. ഇത് അനേകം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വിജ്ഞാനം പകര്‍ന്നു നല്‍കുന്നു.കല്ലുവെട്ടാങ്കുഴി എന്ന് ഈ സ്ഥലത്തെ വിളിച്ചു വരുന്നു. കൊല്ലങ്കോട് വില്ലേജ് ഒഫീസ്,ചന്ത,കുടിവെള്ള സംഭരണി,പൊലീസ് ക്വാട്ടേര്‍സ് എന്നിവയും ഈ സ്ഥലത്താണുള്ളത്.

     തൊഴിലാളികളും,വിദ്യാര്‍ത്ഥികളും,കച്ചവടക്കാരും,യാത്രക്കാരും,ഷോപ്പിങ്ങിനെത്തുന്നവരും,ഒക്കെ ചേര്‍ന്നു കണ്ണനാഗത്തിനെ എപ്പൊഴും ജനത്തിരക്കുള്ള പ്രദേശമാക്കി തീര്‍ക്കുന്നു.

Saturday, November 14, 2009

ഇളമ്പാലമുക്ക് മഹാദേവര്‍ ക്ഷേത്രം

Buzz It
കൊല്ലങ്കോട് വെങ്കഞ്ഞി ശ്രീ ഭദ്രകാളി ക്ഷേത്രതിന്റെ അടുത്തായിട്ടാണ്, ഇളമ്പാലമുക്ക് മഹാദേവര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലങ്കോട് കണ്ണനാഗം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം സന്ചരിച്ചാല്‍  മഹാദേവ ക്ഷേത്രത്തിലെത്താം . ക്ഷേത്രത്തിന്റെ തൊട്ടടുത്തായി കൊല്ലങ്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളും കൊല്ലങ്കോട് വെന്കഞ്ഞി ശ്രീ ഭദ്രകാളി  ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.വളരെ അധികം പ്രക്രതി രമണീയമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവരാത്രി  മഹോത്സവം വളരെ കേന്കെമാമായി ഇവിടെ ആഘോഷിച്ചു  വരുന്നു.
     വളരെ കാലമായി ,അവഗണന നേരിട്ടിരുന്ന ഈ ക്ഷേത്രം ഈ അടുത്ത കാലത്തായി നാട്ടുകാരുടെ സഹകരണം മൂലം പുനരുധീകരിക്കപ്പെട്ടു. നാലംബലത്തോട്‌ കൂടിയ ഈ ക്ഷേത്രം പൌരാണീക സംസ്കാരം ഒട്ടും ചോര്‍ന്നു പോകാത്ത വിധം വളരെ  മനോഹരമായിട്ടാണ് പുനരുദ്ധീകരിചിട്ടുള്ളത്.
   ഇവിടെ മഹാദേവന്‍ മുഖ്യ പ്രതിഷ്ടയും ,ഗണപതി,നാഗ ദൈവങ്ങള്‍ എന്നീ ഉപ പ്രതിഷ്ടകളുമുണ്ട്.
      കൊല്ലങ്കോട് മീനഭരണി തൂക്ക മഹോത്സവം നടക്കുന്ന വെങ്കഞ്ഞി മുടിപ്പുരയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാല്‍ ആ സമയത്ത് ഈ ക്ഷേത്രത്തിലും വന്‍ ഭക്ത ജന തിരക്കു ഉണ്ടാവാറുണ്ട്. തൂക്ക മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന 'കുത്തിയോട്ടം ', 'താലപ്പൊലി' നേര്‍ച്ചകള്‍  ഇവിടെ നിന്നാണ്, ആരംഭിക്കുന്നത്.
  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇളമ്പാലമുക്ക് മുക്കവലയില്‍ നിന്നും ,നിദ്രവിള,കണ്ണനാഗം ,വള്ളവിള എന്നിവിടങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗം സന്ചരിക്കാം .
   ഈ ക്ഷേത്രത്തിനടുത്ത് മുമ്പ് അനേകം പെര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്ന  ഒരു നെയ്ത്തു ശാല പ്രവര്‍ത്തിച്ചിരുന്നു. ഇപ്പൊള്‍ നിര്‍ഭാഗ്യവശാല്‍ അതു പ്രവര്‍തിക്കുന്നില്ല.
   എല്ലാ ഞായറാഴ്ചയും ഇവിടെ കുട്ടികള്‍ക്കായുള്ള മതപാഠശാല പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതു പോലെ തന്നെ എല്ലാ തിങ്കളാഴ്ചയും പ്രത്യേകം ഭജനയും നടക്കുന്നുണ്ട്.
     ABC മെട്രിക്കുലേഷന്‍ സ്കൂളും , സര്‍ക്കാര്‍ വനിത ഹോസ്റ്റലും ഇതിനടുത്തായി പ്രവര്‍ത്തിച്ചു വരുന്നു.

ഇലമ്പാലമുക്ക് മഹാദേവ ക്ഷേത്രതില്‍ നടന്ന കുംഭാഭിഷേകം ഇവിടെ കാണാം


.

Friday, November 13, 2009

ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,കൊല്ലങ്കോട്(Sree Devi Girls Higher Secondary School,kollemcode)

Buzz It
         പെണ്‍കുട്ടികള്‍ക്കു മാത്രമായിട്ടുള്ള കൊല്ലങ്കോട്ടിലെ  ഏക വിദ്യാലയമാണ്, ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ . അതിമനോഹരമായ ഒരു ക്യാമ്പസ് ,ഈ വിദ്യലയത്തിനുണ്ട്. ശ്രീ ഭദ്രകാളി ദേവസ്വത്തിന്റെ ഭരണത്തിന്‍ കീഴിലാണ്, ഇതു നില കൊള്ളുന്നത്.മലയാളം ,തമിഴ്,ഇംഗ്ലീഷ് ഭാഷകളില്‍ ഇവിടെ അദ്ധ്യയനം നടത്തി വരുന്നു. കൊല്ലങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും ഏകദേശം 500 മീ. ദൂരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുപ്പുറം കാവും ഈ വിദ്യാലത്തിന്റെ തൊട്ടടുത്താണ്.ഈ വിദ്യാലയത്തിനോടു ചേര്‍ന്ന്‍ ഒരു പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്.
          മലയാളം തമിഴ് എന്നിവ പ്രധാന മാധ്യമങ്ങളായതിനാല്‍ കേരളത്തിലേയും തമിഴ്‌ നാട്ടിലേയും വിദ്യാര്‍ത്ഥികള്‍ ഒരു പോലെ ആശ്രയിക്കുന്ന ഒരു വിദ്യാലയമാണിത്.
         തൂക്ക മഹോത്സവത്തോടനുബന്ധിച്ചുള്ള ഘോഷ യാത്രയില്‍ ദേവി ഇവിടെ സന്ദര്‍ശിച്ച് ഇറക്കി പൂജ സ്വീകരിക്കുന്നു.
          കൊല്ലങ്കോട്ടിലെ പ്രധാന സ്ഥലമായ കണ്ണനാഗം ജംഗ്ഷനു സമീപത്താകയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌകര്യവും ക്ലേശകരമല്ല.അതി വിശാലമായ ഒരു മൈതാനവും ഈ വിദ്യാലയ കാമ്പസിനുള്ളില്‍  ഉണ്ട് . സമുദ്രത്തിനു ഒരു കി.മി. അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍  മണല്‍ പരവതാനി വിരിച്ച വിദ്യാലയ അങ്കണം നമുക്കിവിടെ കാണാം. ഇതിനടുത്തുള്ള പ്രൈമറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്. ധാരാളം തണല്‍ മരങ്ങളും കശുമാവിന്‍ തോട്ടവും ഈ കാമ്പസിനുള്ളില്‍ ഉണ്ട്.
         കൊല്ലങ്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കഴിഞ്ഞാല്‍ ഈ ഗ്രാമത്തിലെ ഏറ്റവും പ്രധാനപെട്ട വിദ്യാലയം ശ്രീ ദേവി ഗേള്‍സ്‌  ഹയര്‍ സെക്കന്ററി സ്കൂള്‍ തന്നെയാണ്. ജില്ല തലത്തിലും സംസ്ഥാന തലത്തിലും റാങ്കു നേടിയ അനവധി വിദ്യാര്‍ഥികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. 30 വര്‍ഷത്തിലേറെ    പഴക്കമുള്ള  ഒരു വിദ്യാലയമാണിത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക് മനെജ്മെന്റ്റ്‌ വലിയ പ്രാധാന്യം നല്‍കി വരുന്നുണ്ട്.
          കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവസ്വത്തിന്റെ ജനോപകാര പ്രദമായ നിരവധി സംരംഭങ്ങളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന   ഒരു മഹത സംരംഭം തന്നെയാണ് ഈ വിദ്യാലയം.

Monday, November 2, 2009

കൊല്ലങ്കോട് ദേവി ഭക്തി ഗാനങ്ങള്‍

Buzz It
കൊല്ലങ്കോട് ദേവിയുടെ ഭകതി സാന്ദ്രമായ നിരവധി ഗാനങ്ങളുടെ ശേഖരമാണ്, ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇനിയും ലഭ്യമാകുന്ന മുറയ്ക്ക്‌ ഗാനങ്ങള്‍  ചേര്‍ക്കുന്നതാണ് .



വിഭാത രശ്മി...
 (വിഭാത രശ്മി വിളക്കില്‍ തെളിഞ്ഞു
പ്രഭാമയിക്ക് ആരതിയായി  )


പങ്കേരുഹാക്ഷിയാം ...


കൊല്ലങ്കോട്ടമ്മേ ശ്രീ ഭദ്രകാളീ.....


കൊല്ലങ്കോടമ്മേ ദേവി...


കൊല്ലങ്കോട്ടുണ്ടൊരമ്മ...


വട്ടവിള ഗണപതിക്ക് കേരമുടച്ചു
 (വട്ടവിള ഗണപതിക്ക്‌ കേരമുടച്ചു
കൊല്ലങ്കോട്ടു ദേവിയെ മനസിലുറച്ചു  )

ദേവ ദേവ നന്ദിനി..


മാതംഗ കന്യകേ...


അത്താഴ പൂജയ്ക്കു ശേഷമെന്‍ ...


കാളീ ഭദ്ര കാളീ....


വട്ടവിള കോവിലില്‍ 


അമ്മേ ദേവി ശരണം 


ചെമ്പഴുക്ക ചേലിലന്നു...


അത്താഴ പട്ടിണി ആണെങ്കിലും ഞാന്‍ ...
(അത്താഴ പട്ടിണി ആണെങ്കിലും ഞാന്‍
അത്താഴ പൂജ മുടക്കുകില്ല)


മകര സൂര്യനുദിച്ചു


മീനഭരണിയെത്തി തൂക്ക മഹോത്സവമായി..

Saturday, October 31, 2009

പ്രവാസലോകം - കൊല്ലങ്കോട്

Buzz It




കൊല്ലങ്കോട്ടിലെ പ്രവാസികളായ സുഹൃത്തുക്കളെ തമ്മില്‍ ബന്ധിപ്പിക്കാനൊരു ശ്രമം . പ്രവാസികളായ കൊല്ലങ്കോട്ടുകാരില്‍ നിന്നും തങ്ങളുടെയോ തങ്ങള്‍ക്ക്‌  അറിയാവുന്ന മറ്റുള്ളവരുടെയോ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന വിവരങ്ങള്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു .ഈ പോസ്റ്റിന്റെ അഭിപ്രായം ആയി അയച്ചു തരുക . കുറച്ചു പേരുടെ വിവരങ്ങള്‍ ഈ ബ്ലോഗില്‍ സ്ക്രോളിംഗ്  ടെക്സ്റ്റ്‌ ആയി കൊടുത്തിട്ടുണ്ട് . അവ ഉപകാര പ്രധമാണെന്ന് വിശ്വസിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ വസിക്കുന്ന നാട്ടുകാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായാല്‍ ഈ ബ്ലോഗ്‌ സംരംഭം കൊണ്ട് ഞാന്‍ കൃതാര്‍ഥനായി .  ഈ ബ്ലോഗിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഇതിന്റെ ഗസ്റ്റ്‌ ബുക്കില്‍ കുറിക്കുക.

സ്നേഹപൂര്‍വ്വം,
രാധാകൃഷ്ണന്‍ ,ദുബായ്‌


ചിലരുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .
U.A.E-രാധാകൃഷ്ണന്‍,വ്ലാവര്‍ത്തല(ദുബായ്)- +971558612055. അരുണ്‍കുമാര്‍,കാടാക്കുറിച്ചി(അബുദാബി)-+971556468914.ഹരികുമാര്‍ ,പൊകിലര്‍ത്തല,മുന്‍ 4 ആം വാര്‍ഡ് മെംബര്‍ (ഫുജൈറ)-+971503625694.ഹരിപ്രസാദ്,പഴിഞ്ഞി(ഷാര്‍ജ)-+971558273127.മണികണ്ഠന്,അയിത്തി(ദുബായ്)-+971557214835.നളിനാക്ഷന്‍ ,കണ്ണനാഗം (അബുദാബി)-+971556409097.സജീവ്,കണ്ണനാഗം (ഷാര്‍ജ)-+971507974817.ജ്യോതിഷ് കണ്ണന്‍ ,മേടവിളാകം (ദുബായ് )-+971504356743,ശങ്കരന്‍ ,അയിത്തി(ദുബായ്)-+971507243985.കുമാര്‍ ,കണ്ണനാഗം (ദുബായ്)-+971503943659.  കണ്ണന്‍ (അബുദാബി)-+971556331836. കുട്ടന്‍ , തിരുമന്നം (ദുബായ്)-+971559698152. മണി,മേടവിളാകം -+971557958519. മനോജ്,കണ്ണനാഗം (അബുദാബി)-+971557815344.SAUDI AREBIA-വസന്ത കുമാര്‍ (മണിക്കുട്ടന്‍ ),പഴിഞ്ഞി-+966562175074. രഞ്ജിത്ത് ,പനവിള.സുബാഷ്,ചേനവിളാകം .മുരുകന്‍ ,ചാത്തറ-+966563272796. KUWAIT- സുജൈ ,കിരാത്തൂര്‍ - +9656591018.  INDIA-ഗിരീഷ് കുമാര്‍ ,പേരത്തല,അണുക്കോട്(മുംബൈ)-+919967578741.ഹരീഷ്,തിരുമന്നം (ബാംഗ്ലൂര്‍ )-+919986700216.സുരേഷ്,കണ്ണനാഗം (ന്യൂ ഡല്‍ഹി)-+9199994906553

Wednesday, October 7, 2009

മുപ്പുറം കാവ്

Buzz It
കൊല്ലങ്കോട് വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ കന്നി മൂല ഭാഗത്തായിട്ടാണു മുപ്പുറം കാവ് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചരിത്ര പരമായി അനവധി പ്രെത്യേകതകളുള്ള ഒരു ക്ഷേത്രമാണിത്.ഇതിനു അനവധി വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണിവിടത്തെ പ്രതിഷ്ഠ എന്നു കരുതപ്പെടുന്നു. ശ്രീ ധര്‍മ്മ ശാസ്തവായ അയ്യപ്പനാണു ഇവിടത്തെ പതിഷ്ഠ. ശ്രീമഹാദേവന്,ശ്രീ ഗണപതി,യക്ഷിയമ്മ,നാഗദൈവങ്ങള്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്. അപൂര്‍വങ്ങളായി നിരവധി വ്രിക്ഷ ലദാദികള്‍ കൊണ്ടു നിറഞ്ഞ മനോഹരമായ ഒരു കാവാണിത്. തിരുവനന്തപുരം വെള്ളയാണി കാഷിക സര്‍വകലാശാലയിലെ ശാസ്ത്രഞ്ജന്മാര്‍ ഇവിടത്തെ അപൂര്‍വയിനം വ്രിക്ഷങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.വളരെക്കാലമായി അവഗണന നേരിട്ടിരുന്ന ഈ ക്ഷേത്രം ഈ അടുത്ത കാലത്തായി നാട്ടുകാരുടെ സഹകരണത്തിലൂടെ പുനഃ പ്രതിഷ്ഠ നടത്തപ്പെട്ടു.കൊല്ലങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഭക്ത ജനങ്ങള്‍ ഇവിടെയും സന്ദര്‍ശിച്ചു അനുഗ്രഹം നേടി വരുന്നു.

Monday, October 5, 2009

കൊല്ലങ്കോട് - ചരിത്രം

Buzz It
കൊല്ലങ്കോട് ഉള്‍പ്പെടുന്ന ഭാഗത്തിന്റെ പ്രാചീന ചരിത്രത്തെ പറ്റി പലരോടും ചോദിച്ചു. ഉചിതമായ മറുപടി ആരില്‍ നിന്നും ലഭിച്ചില്ല. പലര്‍ക്കും അതിനെ പറ്റി അറിയില്ലന്നതാണു സത്യം . അങ്ങനെ അന്വേഷിച്ചു നടക്കുംബോഴാണു തിരുവനന്തപുരത്തിന്റെ ഇതിഹാസം എന്ന പുസ്തകം കിട്ടുന്നത്. തിരുവനന്തപുരം നഗരത്തിലെ പട്ടം നിവാസിയായ ഗ്രന്‍ഥകാരന്‍ തിരുവനന്ത്പുരം , കന്യാകുമാരി ജില്ലകളില്‍പ്പെട്ട എല്ലാ പ്രധാന സ്ഥലങ്ങളെപ്പറ്റിയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അത് ഇപ്രകാരം :


ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ പൂവ്വാര്‍ മുതല്‍ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം വരെ ഉള്ള കടലോര പ്രദേശം കലിംഗരാജപുരം എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

കലിംഗ യുദ്ധത്തില്‍ പരാജയപ്പെട്ട ചില വംശജര്‍ ഇവിടെ വന്നു ചേര്‍ന്നു . ഇവിടത്തെ മഹരാജാവ് അവര്‍ക്ക് താമസിക്കാനുള്ള സ്ഥലം ഈ പ്രദേശത്തു അനുവദിച്ചു നല്‍കി. ഈ പ്രദേശം 'കലിംഗരാജപുരം' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

ഈ വംശജര്‍ തങ്ങളുടെ കുല ദൈവമായ കാളിയെ ആരാധിച്ചിരുന്നുവത്രെ. പിന്നീട് ഈ പ്രദേശത്ത് ഉണ്ടായ ശക്തമായ കടല്‍ ക്ഷോഭം കാരണം കലിംഗ രാജ്യ നിവാസികല്‍ നശിക്കുകയും ഈ പ്രദേശം മുഴുവന്‍ മണ്ണിനടിയില്‍ അകപ്പെടുകയും ചെയ്തു.

കൊല്ലങ്കോടിനടുത്തുള്ള ഒരു സ്ഥലം ഇപ്പോഴും കലിംഗരാജപുരം എന്നറിയപ്പെടുന്നുണ്ട്.
അവരുടെ കുല ദൈവമായിരുന്ന കാളിയാണു ഇപ്പോള്‍ കൊല്ലങ്കോട് വാണരുളുന്ന ശ്രീ ഭദ്രകാളി ദേവി എന്നും കഥയുണ്ട്.മണ്ണിനടിയില്‍ നിന്നു കുഴിചെടുത്തിട്ടുള്ള അനവധി ചരിത്ര രേഖകളും , ക്ഷേത്രങ്ങളും(കോതേശ്വരം ) ഈ വാദത്തെ ശരി വയ്ക്കുന്നു.

Wednesday, August 12, 2009

ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊല്ലങ്കോട് (Govt.H.S.S.Kollemcode)

Buzz It

കൊല്ലങ്കോട്ടിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ആണ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (Govt.H.S.S.Kollemcode) . കൊല്ലങ്കോട് കന്നനാഗം ജംഗ്ഷനില്‍ നിന്നു നിദ്രവിള റോഡിലൂടെ ഒരു കി.മീ ദൂരംചെന്നാല്‍ കൊല്ലങ്കോട് വെങ്കഞ്ഞി മുടിപ്പുരയുടെയും ഇളംപാലമുക്ക് മഹാദേവക്ഷേതതിന്റെയും മധ്യത്തിലായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.കൊല്ലന്കോട്ടിലെ ഒരു പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനംകൂടിയാണിത് . വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇതു ഇംഗ്ലീഷ് വിദ്യാലയം എന്ന പേരില്‍അറിയപ്പെട്ടിരുന്നു . അന്ന് കൊല്ലങ്കോട്ടിലെ , ഇംഗ്ലീഷ് മാധ്യമത്തില്‍ അദ്ധ്യയനംനടത്തിയിരുന്ന ഏക വിദ്യാലയവും ഇതായിരുന്നു . പിന്നീട് ഇത് Govt.H.S.S. ആയിപരിണമിച്ചു . ഇന്നു ഉന്നത സ്ഥാനങ്ങളില്‍ ജോലി നോക്കുന്ന പല പ്രഭത്ഗ്ഗരും ഈവിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ആയിരുന്നു എന്നത് തന്നെയാണ്ഇതിന്റെ മഹത്വവും . വളരെ സമര്‍ത്ഥരായ ഒരു കൂട്ടം ഗുരു ജനങ്ങളുടെ കഠിനശ്രമമാണ് ഈ വിദ്യാലയത്തെ ഇത്തരം ഉന്നത നിലവാരത്തില്‍ എത്തിച്ചത് . ഈവിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ നാട്ടുകാര്‍ക്കുള്ള പങ്കും എടുത്തു പറയേണ്ട ഒന്നുതന്നെയാണ് . അദ്ധ്യാപക- രക്ഷകര്‍ത്ത സമിതി വളരെ നല്ല രീതിയിലാണ്‌ ഈവിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച്‌ വരുന്നത്. ജില്ല നിലവാരത്തിലും സംസ്ഥാനനിലവാരത്തിലും മത്സരിച്ചിട്ടുള്ള അനവധി കായിക താരങ്ങളും ഈവിദ്യാലയത്തില്‍ ഉണ്ട്. മലയാളം , തമിഴ്‌ ,ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ ആണ് ഇന്നുഈ വിദ്യാലയത്തില്‍ അദ്ധ്യയനം നടത്തി വരുന്നത് .SSLC,HSC പരീക്ഷകളില്‍ ജില്ലനിലവാരത്തില്‍ മുന്നിലെത്തുന്ന നിരവധി വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തില്‍ഉണ്ട് . NSS, NCC എന്നിവ എല്ലാം തന്നെ വളരെ നല്ല രീതിയില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിനു സമീപത്തായി ഒരു ഗവണ്മെന്റ് മിഡില്‍ സ്കൂളുംഉണ്ട് . കൊല്ലങ്കോട്ടില്‍ ഏകദേശം 15 ഓളം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്എങ്കിലും ഈ വിദ്യാലയത്തിലും ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് . തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നും , അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുംഅനവധി വിദ്യാര്‍ഥികള്‍ ഇവിടെ വന്നു പഠിക്കുന്നുണ്ട് . എല്ലാ വിഷയങ്ങളുംകൈകാര്യം ചെയ്യാന്‍ സമര്‍ത്ഥരായ അദ്ധ്യാപകരും ഈ വിദ്യാലയത്തില്‍ ഉണ്ട്. തമിഴ്നാട്ടിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളില്‍ ഒന്നായി ഈ വിദ്യാലയവുംഇന്നു വളര്‍ന്നു കഴിഞ്ഞു .

(ഈ വിദ്യാലയത്തെ കുറിച്ചുള്ള എന്റെ വിവരണം അപൂര്‍ണമാണ് . ഇതിനെകുറിച്ചു നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ഇതിന്റെ കമന്റ്‌ ആയോഅല്ലെങ്കില്‍ ഈ ബ്ലോഗിന്റെ ഗസ്റ്റ്‌ ബുക്കിലോ എഴുതുക -നന്ദി)

Friday, August 7, 2009

കൊല്ലങ്കോട്ടമ്മ

Buzz It
കൊല്ലംകോട് ശ്രീ ഭദ്രകാളി ക്ഷേത്രം.കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് എന്ന മനോഹരമായ കടലോര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഭദ്രയായും രുദ്രയായും ദേവി ഇവിടെ കുടികൊള്ളുന്നു .ഉത്സവം നടത്തുവാനായി ഒരു പ്രതേകം ക്ഷേത്രം (വെന്കഞ്ഞി മുടിപ്പുര) കൂടെ ഇവിടെ ഉണ്ട് . തെക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വളരെ വ്യക്തമായി ദൃശ്യം ആകുന്ന തരത്തിലുള്ള ആചാരങ്ങളാണ്‌ ഇവിടെ നടന്നു വരുന്നത്‌.


കൊല്ലംകോട്‌ തൂക്ക മഹോത്സവം കാണാന്‍ ഇതില്‍ ക്ലിക് ചെയ്യുക

കൊല്ലങ്കോട് ക്ഷേത്രത്തെ കുറിച്ചും കൊല്ലങ്കോട്ടമ്മയെകുറിച്ചും കൂടുതല്‍ അറിയാന്‍
www.kollemcodeamma.blogspot.com സന്ദര്‍ശിക്കുക.

കൊടുങ്ങല്ലൂരില്‍ നിന്നും കന്യാകുമാരിദേവീ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്ന യാത്രക്കിടയില്‍ ഒരു ബ്രാഹ്മിണ തീര്‍ത്ഥാടകന്‍ വഴിമധ്യേ ഇവിടുത്തെ "പുരക്കല്‍ ഭവനം" എന്ന ഒരു വീട്ടില്‍ വിശ്രമിക്കാനിടയായി. ആ സമയത്ത്‌ ആ ഭവനത്തില്‍ ഉണ്ടായിരുന്നത്‌ ഒരേ ഒരു വൃദ്ധ സ്‌ത്രീയായിരുന്നു. അവള്‍ "ആനന്ദി" എന്നും "പൊന്നി" എന്നും പേരുള്ള രണ്ടു പരിചാരകരെ ഈ തീര്‍ത്ഥാടകനെ പരിചരിക്കാന്‍ നിയോഗിച്ചു. അവര്‍ അദ്ധേഹത്തെ പാരമ്പര്യമായ രീതിയില്‍ തന്നെ പാല്‍, പഴം, ഇളനീര്‍, അവല്‍ എന്നിവ നല്‍കി സംസ്കരിച്ചു. പണ്ഡിതനും, ജോത്സ്യനുമായ ആ ബ്രാഹ്മിണന്‍ ആ സ്‌ത്രീയോട്‌ അവര്‍ അപ്പോള്‍ ഗര്‍ഭിണിയാണെന്നും, അവള്‍ക്ക്‌ പിറക്കുന്ന ശിശു അമാനുഷിക കഴിവുകള്‍ ഉള്ളവനും, തികഞ്ഞ ബുദ്ധിശാലിയുമായിരിക്കും എന്നു പ്രവചിച്ചു. ഈ പ്രവചനം "ആദിമാര്‍ത്താണ്ടന്‍ അല്ലെങ്കില്‍ മാഹിമാര്‍ത്താണ്ടന്റെ" ജനനത്തിന്‌ വഴി തെളിച്ചു, കന്യാകുമാരി ദേവീ ക്ഷേത്രത്തില്‍ നിന്നും തിരിച്ചു വരുന്ന വഴിയില്‍ ഈ ബ്രാഹ്മണന്‍ തനിക്ക്‌ വിശ്രമസ്ഥലം തന്ന സ്‌ത്രീക്ക്‌ ഒരു അമൂല്യ ഗ്രന്ഥം സമ്മാനിച്ചു. അദ്ധേഹം "പുരക്കല്‍" -ലെ ഒരു കിണറ്റില്‍ "സാലഗ്രാമം" എന്ന ഈ ഗ്രന്ഥം നിക്ഷേപിക്കുകയും ഭാവിയില്‍ ഈ പ്രദേശം അനുഗ്രഹീതം ആകുമെന്ന് പ്രവചിക്കുകയും ചെയ്തു. പില്‍ക്കാലത്ത്‌ ഈ കിണറ്റില്‍ വെള്ളം കോരിക്കൊണ്ടിരുന്ന ഒരു സ്‌ത്രീക്ക്‌ ഈ പുസ്‌തകം ഒരു "പാക്ക്‌" -ന്റെ രൂപത്തില്‍ കിട്ടുകയും , ആ പാക്ക്‌ അവള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ നിന്നും രക്തം വരുകയും ചെയ്തു. അതിനാന്‍ ദേവപ്രശ്നം വച്ചപ്പോള്‍, അ സ്‌ഥലത്ത്‌ ഭദ്രകാളിയുടെ പ്രസന്നം തെളിയുകയും, അവിടെ ഒരു ഭദ്രകാളീ ക്ഷേത്രം കെട്ടണം എന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇന്ന് കാണുന്ന മൂലക്ഷേത്രമായ "പഴയ മുടിപ്പുര" എന്നറിയപ്പെടുന്ന കൊല്ലങ്കോട്‌ വട്ടവിള ഭദ്രകാളീ ക്ഷേത്രം ഇപ്രകാരമാണ്‌ ഉണ്ടായതെന്ന് ഐതിഹ്യം.
(കടപ്പാട് : വിക്കിപീഡിയ)



Thursday, August 6, 2009

കൊല്ലങ്കോട് - വിവരണം-2

Buzz It
കൊല്ലങ്കോട്ടിന്‍റ്റെ രാഷ്ടീയ ഘടന നോക്കുകയാണെങ്കില്‍ --
കൊല്ലങ്കോട് കന്യാകുമാരി ജില്ലയിലെ ഒരു നഗര പന്ചായത്താണ്. ഇതില്‍ 21 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നു. ഊരംബ്,കാക്കവിള,കിരാത്തൂര്‍ ,വള്ളവിള,മാര്‍ത്താണ്ഡം തുറ,നീരോടി എന്നിവയാണു കൊല്ലങ്കോട്ടിന്‍റ്റെ അതിരുകള്‍ . ഭാരതീയ ജനതാ പാര്‍ട്ടി(BJP)-..ഡി.എം .കെ സഖ്യമാണു ഇപ്പോള്‍ കൊല്ലങ്കോടു പന്ചായത്തു ഭരിക്കുന്നത്...ഡി.എം .കെയിലെ ശ്രീമാന്‍ .സ്റ്റീഫന്‍ പന്ചായത്തു പ്രസിഡന്‍റും ഭാരതീയ ജനതാ പാര്‍ട്ടിയിലെ ശ്രീമാന്‍ .പത്മകുമാര്‍ വൈസ് പ്രസിഡന്‍റുമാണ്. തമിഴ്നാട് ഗ്രാമമണെങ്കിലും ഇവിടത്തെ രാഷ്ട്രീയം കേരളത്തിലേതിനു സമാനമാണ്.
(തുടരും ....)

Friday, July 31, 2009

കൊല്ലങ്കോട് - വിവരണം-1

Buzz It

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 35 കി.മീ അകലെയായിസ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണു കൊല്ലങ്കോട്. സംസ്ഥാന വിഭജനസമയത്തു ഇതു തിരുവിതാംകൂര്‍ സംസ്ഥാനത്തു നിന്നും അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാക്കപ്പെട്ടു. എങ്കിലും ഇന്നും ഭാഷാപരമായുംസാസ്കാരികപരമായും ഗ്രാമമുള്‍പ്പെടുന്ന ജില്ലയാകെ കേരളത്തിനൊടുസമാനമായി അനുവര്‍ത്തിക്കുന്നു. കന്യാകുമാരിയില്‍ നിന്നും ഏകദേശം 70 കി.മീ ദൂരം ചെല്ലണം കൊല്ലങ്കോടെത്താന്‍.
ഗ്രാമം കേരളവുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന തമിഴ്നാട് ഗ്രാമംഎന്ന പ്രത്യേകതയുമുണ്ട്. കൊല്ലങ്കോട്ടിന്റെ അതിര്‍ത്തികളില്‍ തെക്കുപടിഞ്ഞാറു അറബിക്കടലും ,വടക്കു ഭാഗത്തായി കേരളത്തില്‍ ഉള്പ്പെടുന്നകാരോട് ഗ്രാമവും ,മറ്റു വശങ്ങളില്‍ തമിഴ് ഗ്രാമങ്ങളായ ഏഴുദേശം ചൂഴാല്‍എന്നിവയുമാണ്.ഗ്രാമാതിര്‍ത്തിയില്‍ കൊല്ലങ്കോട്ടു സ്ഥിതി ചെയ്യുന്ന ഒരുപ്രധാന വ്യാപാര കേന്ദ്രമാണു ഊരംബ് . കേരള-തമിഴ്നാട് അതിര്‍ത്തിപ്രദേശം ആയതിനലാകാം ഇതിന് ഇത്രയും പ്രൌഡി കൈവന്നത് . ഇവിടെയാണ് കൊല്ലംകോട്ടിലെ പ്രധാന വ്യാപാര സ്ഥാപനമായ ഫാത്തിമ ട്രാഡേര്‍സ് സ്ഥിതി ചെയ്യുന്നത് .

കൊല്ലംകോട്ടിലെ പ്രധാന സ്ഥലമാണ്‌ കണ്ണനാഗം ജംഗ്ക്ഷന്‍ .
ഊരംബ് -പാറശ്ശാല ,പഴയ ഉച്ചക്കട ,നിദ്രവിള,മാര്‍ത്താണ്ഡം തുറ (കടല്‍) എന്നിവിടങ്ങളിലെക്കായി പോകുന്ന റോഡുകളുടെ ഒരു നാല്‍ക്കവലയാണ്കണ്ണനാഗം . കൊല്ലംകോട്ടിലെ രാഷ്ട്രീയ
പ്രസ്ഥാനങ്ങളുടെയും
ആസ്ഥാനവും ഇവിടെയാണ് . ഇവിടെയും ധാരാളം വ്യാപാര സ്ഥാ‍പനങ്ങള്‍സ്ഥിതി ചെയ്യുന്നു . സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കൊല്ലംകോട്‌ ശാഖഇവിടെ കൂടുതല്‍ ജനത്തിരക്കുണ്ടാക്കുന്നു. കണ്ണനാഗത്തില്‍ നിന്നു ഓരോകിലോമീറ്റര്‍ ചുറ്റളവിലാണ് കൊല്ലംകോട്‌ വെങ്കഞ്ഞി-വട്ടവിള ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് .

(തുടരും ...)


Tuesday, July 28, 2009

Buzz It
കൊല്ലങ്കോട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും അതു പോലെ തന്നെ കൊല്ലങ്കോട്ടിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അറിവുകളും ഇവിടെ പങ്കു വയ്ക്കാം. നിങ്ങളുടെ നിര്‍ദ്ദേശങ്ങലൊക്കെ തുടര്‍ന്നുള്ള ഈ ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിക്കും . കൊല്ലങ്കോട്ടിന്റെ ചരിത്രവും അതിന്റെ മഹത്വവും മറ്റുള്ളവരുമയി പങ്കു വയ്ക്കാനുള്ള എന്റെ ഈ എളിയ ഉദ്ദ്യമത്തില്‍ ഭാഗഭാക്കാകുവാന്‍ എല്ലാ കൊല്ലങ്കോട് സ്നേഹികളേയും സദരം ക്ഷണിച്ചു കൊള്ളുന്നു
സസ്നേഹം

j¡b¡J¦n®Xu




Sunday, July 19, 2009

എന്റെ നാട്

Buzz It

ശ്രീ ഭദ്രകാളി വാഴും കൊല്ലംകോട്
കന്നി മൂല കാക്കും അയ്യപ്പന്റെ മുപ്പുറം കാവ്
മേദിനിക്കു സാഗരം കന്തനായിത്തീരുമീ
പൊഴിയൂരില്‍ വാണരുളും ശ്രീ നീലകണ്ഠനും
ധര്‍മ്മ ശാസ്താവാണരുളും കുന്നിയോടു പാറയും
കാവിനുള്ളില്‍ ദേവതകള്‍ മേവിടുന്ന ചാത്തറയും
കരുംബനുടയാന്‍ കുഴിയില്‍ വാണരുളും ശ്രീ-
പത്മനാഭനെന്റെ നാടിനൈശ്വര്യമായി
(ശ്രീ ഭദ്രകാളി വാഴും...)
സാഗരത്തിന്‍ തീരദേശം പുണ്യമാക്കിടാന്‍
ശ്രീ രാജരാജേശ്വരിയും വാണരുളുന്നു
പുത്രിതന്‍ ചാരത്തായ് രുദ്രദേവനും
പരിലസിച്ചീടുന്നിളമ്ബാലമുക്കിലായ്
അയ്യവായി ദേവന്‍ വാഴുമം ബലങ്ങളും
അന്യമല്ല ഭദ്ര തന്‍ പുണ്യഭൂമിയില്‍
(ശ്രീ ഭദ്രകാളി വാഴും...)
നാഗദേവ പൂജ ചെയ്തു തിരി തെളിച്ചീടും
നാഗ രജാ വാണരുളുമയിത്തിക്കാവില്‍
ക്രിഷ്ണ ക്രീഡ ഭക്തിയോടെ കണ്ടുവണങ്ങുവാന്‍
ശ്രീക്രിഷ്ണപുരം ക്ഷ്ത്രവുമുണ്ടീ പുണ്യഭൂമിയില്‍

Saturday, July 4, 2009

kollemcode

Buzz It
Kollemcode is located north-west to Cape Comorin (Kanyakumari) and south-east to Trivandrum (capital of Kerala). It has around 1600 acres of harvest land, beautiful long beaches and a mountain on one side. Kollemcode is a gifted place to live. You can hear 'supprabatham' from a Temple,the bell from a Catholic church and 'Namas' from a Mosque in one place. Kollemcode is known for a union of religions. The 'Sarva Matha Samelanam' - Multi Religious union during the Thookam Festival is most famous for Religious Harmony.Kollemcode is a semi-urban mini town located at the South-West corner of Kanniyakumari District of Tamilnadu.Considerered to be a thickly populated place, Kollemcode is blessed with a lot of lush-vegetated areas surrounded by trees; most of them are coconut tree.

Kollemcode has even many peculiarities of having all kinds of people representing many different religions, castes and languages.Both Tamil and Malayalam are spoken by the people very commonly, as it is, in a way, most essentially needed for all to know both the languages.

Kollemcode is one of the highly literate town with more than 90% literacy.

http://en.wikipedia.org/wiki/Kollemcode