
ശ്രീ ഭദ്രകാളി വാഴും കൊല്ലംകോട്
കന്നി മൂല കാക്കും അയ്യപ്പന്റെ മുപ്പുറം കാവ്
മേദിനിക്കു സാഗരം കന്തനായിത്തീരുമീ
പൊഴിയൂരില്‍ വാണരുളും ശ്രീ നീലകണ്ഠനും
ധര്‍മ്മ ശാസ്താവാണരുളും കുന്നിയോടു പാറയും
കാവിനുള്ളില്‍ ദേവതകള്‍ മേവിടുന്ന ചാത്തറയും
കരുംബനുടയാന്‍ കുഴിയില്‍ വാണരുളും ശ്രീ-
പത്മനാഭനെന്റെ നാടിനൈശ്വര്യമായി
(ശ്രീ ഭദ്രകാളി വാഴും...)
സാഗരത്തിന്‍ തീരദേശം പുണ്യമാക്കിടാന്‍
ശ്രീ രാജരാജേശ്വരിയും വാണരുളുന്നു
പുത്രിതന്‍ ചാരത്തായ് രുദ്രദേവനും
പരിലസിച്ചീടുന്നിളമ്ബാലമുക്കിലായ്
അയ്യവായി ദേവന്‍ വാഴുമം ബലങ്ങളും
അന്യമല്ല ഭദ്ര തന്‍ പുണ്യഭൂമിയില്‍
(ശ്രീ ഭദ്രകാളി വാഴും...)
നാഗദേവ പൂജ ചെയ്തു തിരി തെളിച്ചീടും
നാഗ രജാ വാണരുളുമയിത്തിക്കാവില്‍
ക്രിഷ്ണ ക്രീഡ ഭക്തിയോടെ കണ്ടുവണങ്ങുവാന്‍
ശ്രീക്രിഷ്ണപുരം ക്ഷ്ത്രവുമുണ്ടീ പുണ്യഭൂമിയില്‍
kollam .. tune ito????
ReplyDelete