Friday, July 23, 2010

നീരോടി

Buzz It
കൊല്ലങ്കോട്ടില്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണ് നീരോടി . തമിഴ് നാട്ടിന്റെ കേരള അതിര്‍ത്തിയോട് സ്ഥിതി ചെയ്യുന്ന ഏറ്റവും അവസാനത്തെ പ്രദേശമാണിത് . നീരോടിയോടു ചേര്‍ന്നുള്ള തെക്കേ കൊല്ലങ്കോട് തിരുവനന്തപുരം ജില്ലയുടെ ഭാഗമാണ് .   തീര പ്രദേശത്തിന്റെ സൌന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശം ആണിത് . ഇതിനടുത്താണ് പോഴിയൂരിലെ കടലും കായലും ചേരുന്ന പൊഴി മുഖം  സ്ഥിതി ചെയ്യുന്നത് .  അത് കൊണ്ട് തന്നെ ടൂറിസം വളര്‍ന്നു വരുന്ന ഒരു പ്രദേശമാണിത് .

കടല്‍ കരയില്‍ നിന്നും മാറിയത് എന്ന അര്‍ത്ഥത്തില്‍ 'നീര് ഓടി' എന്ന ചൊല്ലില്‍ നിന്നാണ് നീരോടി എന്ന സ്ഥല നാമം ഉണ്ടായതു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത് . ആധികാരികമായ ഒരു രേഖയും ഈ പരാമര്‍ശത്തിന് പിന്നില്‍ ഇല്ല . തെക്കന്‍ കേരളത്തിലെ മറ്റു തീര പ്രദേശങ്ങളെ പോലെ തന്നെ ഇതും ഒരു ക്രിസ്തീയന്‍ ഭൂരിപക്ഷ  മേഖല ആണ് . പോര്‍ച്ചുഗീസുകാരുടെ ഇന്ത്യന്‍ അധിപത്യത്തോടെ   തന്നെ ഈ പ്രദേശം ക്രിസ്തീയവല്‍ക്കരിക്കാന്‍ തുടങ്ങി  .പിന്നീട്  സെന്റ്‌.സേവിയര്‍ നടത്തിയ മത പരിവര്തനം ഈ പ്രദേശത്തെ സമ്പൂര്‍ണ്ണമായി  ക്രിസ്തീയ വല്ക്കരിക്ക പെട്ടു എന്ന് തന്നെ പറയാം .
മത്സ്യ ബന്ധനം തന്നെ യാണ്   ഇവിടത്തെ  പ്രധാന  വരുമാന മാര്‍ഗ്ഗം . മത്സ്യ  ബന്ധനവും  അതുമായി  ബന്ധപ്പെട്ട  തൊഴിലുകളുമായി  ബന്ധപെട്ടു   തന്നെയാണ്  ഇവിടത്തെ  മുഴുവന്‍  ജനങ്ങളും  ജീവിച്ചു  വരുന്നത് .ഇവിടത്തെ യുവ തലമുറ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീ കരിക്കുന്നതിന് മുന്‍പ് തന്നെ മാതാ പിതാക്കളെ സഹായിക്കാനായി മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടത്തെ വിദ്യാഭ്യാസ നിലവാരം കൊല്ലങ്കോട്ടിലെ ശരാശരിയില്‍ നിന്നും താഴെയാണ്.
കടല്‍   തീരത്തായി സ്ഥിതി ചെയ്യുന്ന  സെന്റ്‌. നിക്കോളാസ് ചര്‍ച് ആണ് ഇവിടത്തെ പ്രധാന ആരാധനാലയം.

സെന്റ്‌. നിക്കോളാസ് ഹയര്‍ സ്കൂള്‍ , സെന്റ്‌.ഫ്രാന്‍സിസ് കമ്പ്യൂട്ടര്‍ സെന്റര് ,എന്നിവയാണ് ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഒരു നര്സരി സ്കൂളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

രാഷ്ട്രീയ പരമായി എ.ഐ .എ.ഡി.എം.കെ യ്ക്ക് ശക്തമായ പ്രാതിനിധ്യമുള്ള പ്രദേശമാണിത്.സി .പി .എം ,കോണ്ഗ്രസ് എന്നീ പാര്‍ട്ടികളും തങ്ങളുടെ സാന്നിധ്യം അറിയിച്ചു പോരുന്നുണ്ട്.

1 comment: