Tuesday, June 15, 2010

വെങ്കഞ്ഞി

Buzz It
ഊരംബ്  മുതല്‍ മഞ്ഞത്തോപ്പു വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ പ്രദേശമാണ്  വെങ്കഞ്ഞി. ഇതിനെ പ്രധാനമായും രണ്ടായി തിരിച്ചു  മേലെ വെങ്കഞ്ഞി എന്നും കീഴെ വെങ്കഞ്ഞി എന്നും വിളിച്ചു  വരുന്നു. കല്ലുവെട്ടാന്‍കുഴി ഭാഗത്തിന് മുകളിലുള്ള  പ്രദേശത്തെ
മേലെ വെങ്കഞ്ഞി എന്നും ബാക്കി പ്രദേശത്തെ കീഴെ വെങ്കഞ്ഞി എന്നും വിളിക്കുന്നു.
നായര്‍ ,നാടാര്‍,വിശ്വകര്‍മ്മ,പട്ടിക ജാതി വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ ഇവിടെ വസിച്ചു വരുന്നു. ഹിന്ദു , ക്രൈസ്തവ മതങ്ങളില്‍ ഇവര്‍ വിശ്വസിക്കുന്നു.വെങ്കഞ്ഞി മുടിപ്പുര, ഇലംപലമുക്ക് മഹാദേവ ക്ഷേത്രം, ശില്‍വ പുരം ചര്‍ച്ച് .പുന്നമൂട്  ചര്‍ച്ച്, ആനാട് കാവ്,ആനാട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം, ചുണ്ടവില കാവ്,മഞ്ഞത്തോപ്പു കാവ്‌,നടുവത്ത് മുറി കാവ്‌, കണ്ണനാഗം അയ്യാ കോവില്‍ ,എന്നിവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍ .

കണ്ണനാഗം ,ആനാട്, മഞ്ഞത്തോപ്പ്,കുട്ടമംഗലം,കച്ചേരി നട,ഊരംബ്,എന്നീ പ്രദേശങ്ങളില്‍ ആയി വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ്‌ വെങ്കഞ്ഞി.കുട്ടംഗലം-മഞ്ഞത്തോപ്പ് വയലോര മേഖല ഈ പ്രദേശത്തെ  കാര്‍ഷിക സംസ്കാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഇവിടെയുള്ള മനോഹരവും ,ജല സമൃടവും ആയിരുന്ന പെരുകുളം ഇന്ന് നെയ്യാറില്‍ നിന്നുള്ള ജല ലഭിക്കാത്തതിനാല്‍ വറ്റി വരണ്ടിരിക്കുന്നു. കൊല്ലങ്കോട് തൂക്ക  മഹോത്സവ സമയത്ത് തൂക്ക നേര്‍ച്ച ക്കാര്‍ക്ക് കുളിക്കാനുള്ള സൌകര്യം ഒരുക്കിയിരുന്നത് ഈ കുളത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ജലമില്ലത്തതിനാല്‍ കനാലിലെ മലിന ജലത്തെ ആശ്രയിക്കേണ്ട ഗതികേട് ആണുള്ളത്.കച്ചേരി നടയുടെ അടുത്തുള്ള വയലോര പ്രദേശങ്ങള്‍ വളരെ നയന മനോഹരമാണ്. കൊല്ലങ്കോട് തൂക്കത്തിന് , തൂക്കക്കാര്‍ ഒരുങ്ങി വരുന്ന 2 തറവ്ടുകളില്‍ ഒന്ന് വിഇടെയാണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഒരു കുളവും ഈ പ്രദേശത്തായി തന്നെ സ്ഥിതി ചെയ്യുന്നുണ്ട്.

കൃഷി തന്നെയാണ് ഇവിടത്തെ പ്രധാന വരുമാന മാര്‍ഗ്ഗം.ഇത് കൂടാതെ മറ്റനേകം തൊഴിലുകളും ഇവിടത്തുകാര്‍ ചെയ്തു വരുന്നുണ്ട്. ഇവിടത്തെ പ്രധാന തൊഴില്‍ ശാലകളെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് കൊല്ലങ്കോട്ടിലെ പ്രധാന വ്യവസായ സ്ഥാപനമായ ഫാത്തിമ ട്രാടെര്സ് (ഫാത്തിമ ട്രാടെര്സിന്റെ വെബ് സൈറ്റ് : http://fathimacompanies.com/ )തന്നെയാണ്. ഇത് കൂടാതെ ശില്‍വ പുരം കശുവണ്ടി ഫാക്ടറി ,ചുണ്ട വിള ഹോലോബ്രിക്ക്സ് ഫാക്ടറി എന്നിവയും ഇവിടത്തെ പ്രധാന തൊഴില്‍ ശാലകളാണ്. ശ്രീ രാം ജൂവലെര്സ്, കൊല്ലങ്കോട് എലെക്ട്രി സിറ്റി ഓഫീസ്,കാര്‍ഷിക സഹകരണ ബാങ്ക്, കൊല്ലങ്കോട് പോസ്റ്റ് ഓഫീസ്,എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.ഇലംപലമുക്ക് മഹാ ദേവ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നെയ്ത്ത് ശാല ഇപ്പോള്‍നിര്‍ഭാഗ്യ വശാല്‍ പ്രവര്‍ത്തന രഹിതമാണ്.

കൊല്ലങ്കോട്ടില്‍ ഏറ്റവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് വെങ്കഞ്ഞിയിലാണ് . ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ ,വിദ്യാദിരാജ വിദ്യ വികാസ് മെട്രികുലെഷന്‍  സ്കൂള്‍, ABC  മെട്രിക് ഹയര്‍ സെക്കന്ററി സ്കൂള്‍ ,കിരാതൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,( BEd കോളേജ്),ശില്‍വ പുരം സ്കൂള്‍ ,പുന്നമൂട് ഹയര്‍ സെക്കന്ററി സ്കൂള്‍ ,താഴ വിളാകം പ്രൈമറി സ്കൂള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ .

രാഷ്ട്രീയ പരമായി കോണ്ഗ്രസ്,കമ്യൂണിസ്റ്റ്,ബി.ജെ.പി എന്നീ  ദേശീയ പാര്‍ട്ടികള്‍ക്കും എ.ഐ.എ.ഡി.എം.കെ,ഡി .എം.കെ എന്നീ പ്രാദേശിക പാര്‍ട്ടികള്‍ക്കും ശകതമായ അടിത്തറ ഉണ്ട്.ഇതില്‍ ഉള്‍പ്പെടുന്ന 3 വാര്‍ഡുകളില്‍ ഓരോന്ന് വീതം ബി.ജെ.പി ,കോണ്ഗ്രസ്, ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ ഭരിക്കുന്നു. ശില്‍വ പുരം സ്കൂള്‍ ,ഗവണ്മെന്റ് സ്കൂള്‍ , പുന്നമൂട് സ്കൂള്‍ എന്നിവയാണ് ഇവിടത്തെ വോട്ടിംഗ് കേന്ദ്രങ്ങള്‍.

No comments:

Post a Comment