Friday, July 23, 2010

നീരോടി

Buzz It
കൊല്ലങ്കോട്ടില്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണ് നീരോടി . തമിഴ് നാട്ടിന്റെ കേരള അതിര്‍ത്തിയോട് സ്ഥിതി ചെയ്യുന്ന ഏറ്റവും അവസാനത്തെ പ്രദേശമാണിത് . നീരോടിയോടു ചേര്‍ന്നുള്ള തെക്കേ കൊല്ലങ്കോട് തിരുവനന്തപുരം ജില്ലയുടെ ഭാഗമാണ് .   തീര പ്രദേശത്തിന്റെ സൌന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശം ആണിത് . ഇതിനടുത്താണ് പോഴിയൂരിലെ കടലും കായലും ചേരുന്ന പൊഴി മുഖം  സ്ഥിതി ചെയ്യുന്നത് .  അത് കൊണ്ട് തന്നെ ടൂറിസം വളര്‍ന്നു വരുന്ന ഒരു പ്രദേശമാണിത് .

കടല്‍ കരയില്‍ നിന്നും മാറിയത് എന്ന അര്‍ത്ഥത്തില്‍ 'നീര് ഓടി' എന്ന ചൊല്ലില്‍ നിന്നാണ് നീരോടി എന്ന സ്ഥല നാമം ഉണ്ടായതു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത് . ആധികാരികമായ ഒരു രേഖയും ഈ പരാമര്‍ശത്തിന് പിന്നില്‍ ഇല്ല . തെക്കന്‍ കേരളത്തിലെ മറ്റു തീര പ്രദേശങ്ങളെ പോലെ തന്നെ ഇതും ഒരു ക്രിസ്തീയന്‍ ഭൂരിപക്ഷ  മേഖല ആണ് . പോര്‍ച്ചുഗീസുകാരുടെ ഇന്ത്യന്‍ അധിപത്യത്തോടെ   തന്നെ ഈ പ്രദേശം ക്രിസ്തീയവല്‍ക്കരിക്കാന്‍ തുടങ്ങി  .പിന്നീട്  സെന്റ്‌.സേവിയര്‍ നടത്തിയ മത പരിവര്തനം ഈ പ്രദേശത്തെ സമ്പൂര്‍ണ്ണമായി  ക്രിസ്തീയ വല്ക്കരിക്ക പെട്ടു എന്ന് തന്നെ പറയാം .
മത്സ്യ ബന്ധനം തന്നെ യാണ്   ഇവിടത്തെ  പ്രധാന  വരുമാന മാര്‍ഗ്ഗം . മത്സ്യ  ബന്ധനവും  അതുമായി  ബന്ധപ്പെട്ട  തൊഴിലുകളുമായി  ബന്ധപെട്ടു   തന്നെയാണ്  ഇവിടത്തെ  മുഴുവന്‍  ജനങ്ങളും  ജീവിച്ചു  വരുന്നത് .ഇവിടത്തെ യുവ തലമുറ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീ കരിക്കുന്നതിന് മുന്‍പ് തന്നെ മാതാ പിതാക്കളെ സഹായിക്കാനായി മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടത്തെ വിദ്യാഭ്യാസ നിലവാരം കൊല്ലങ്കോട്ടിലെ ശരാശരിയില്‍ നിന്നും താഴെയാണ്.
കടല്‍   തീരത്തായി സ്ഥിതി ചെയ്യുന്ന  സെന്റ്‌. നിക്കോളാസ് ചര്‍ച് ആണ് ഇവിടത്തെ പ്രധാന ആരാധനാലയം.

സെന്റ്‌. നിക്കോളാസ് ഹയര്‍ സ്കൂള്‍ , സെന്റ്‌.ഫ്രാന്‍സിസ് കമ്പ്യൂട്ടര്‍ സെന്റര് ,എന്നിവയാണ് ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഒരു നര്സരി സ്കൂളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

രാഷ്ട്രീയ പരമായി എ.ഐ .എ.ഡി.എം.കെ യ്ക്ക് ശക്തമായ പ്രാതിനിധ്യമുള്ള പ്രദേശമാണിത്.സി .പി .എം ,കോണ്ഗ്രസ് എന്നീ പാര്‍ട്ടികളും തങ്ങളുടെ സാന്നിധ്യം അറിയിച്ചു പോരുന്നുണ്ട്.

Monday, June 28, 2010

മേടവിളാകം - മാര്‍ത്താണ്ഡം തുറ

Buzz It
കൊല്ലങ്കോട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ് മേട വിളാകവും മാര്‍ത്താണ്ഡം തുറയും . കൊല്ലങ്കോട്ടില്‍ ആശുപത്രികള്‍ ബഹു ഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.റീത്ത  നഴ്സിംഗ് ഹോം,ഗ്രേസ് ആശുപത്രി, ഡോ. ഫിലിക്സ് ക്ലിനിക്‌,ബെഹിന്‍ മെമോറിയല്‍ ഡെന്റല്‍ ക്ലിനിക്‌,മാര്‍ത്താണ്ഡം തുറ( ബെഹിന്‍ ക്ലിനികിനെ കുറിച്ച് വായിക്കാം ),എന്നിവ ഇവിടത്തെ പ്രധാന ആശുപത്രികളാണ്.ഇത് കൂടാതെ മാര്‍ത്താണ്ഡം തുറയില്‍ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടന്നു വരുന്നു.കൊല്ലങ്കോട്ടിലെ ഭൂരിപക്ഷം ജനങ്ങളും രോഗ നിവാരണത്തിന് ഈ ആശുപത്രികളെയാണ് ആശ്രയിച്ചു വരുന്നത്.

തെക്കന്‍ കേരളത്തിന്റെ മറ്റു തീരാ പ്രദേശങ്ങളെ പോലെ തന്നെ ഒരു ക്രിസ്തീയ ഭൂരി പക്ഷ മേഖലയാണിത്.കൂടാതെ അനേകം ഹൈന്ദവ ,ഇസ്ലാം മത വിശ്വാസികളും ഇവിടെ സൌഹൃദ പരമായി ജീവിച്ചു വരുന്നു.മുക്കുവര്‍,അരയര്‍,ഈഴവര്‍,തണ്ടാര്‍,നായര്‍,വിശ്വകര്‍മ്മ,എന്നീ സമുദായങ്ങളില്‍ പെട്ടവരാണ് ഇവിടെ അധികമായുള്ളത്.സെന്റ്‌.ആന്റണി ചര്‍ച്ച് ,മേടവിളാകം, ഔര്‍ ലേഡി ഓഫ് ഡോളൌര്‍ ചര്‍ച്ച്,മാര്‍ത്താണ്ഡം തുറ, സുബ്രഹ്മണിയ ക്ഷേത്രം ,മേടവിളാകം,ഇസ്ലാമിക്‌ മസ്ജിദ് ,മേടവിളാകം  എന്നിവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍.

മത്സ്യ ബന്ധനമാണ് ഇവിടത്തെ പ്രധാന വരുമാന മാര്‍ഗ്ഗം. അത് കൊണ്ട് തന്നെ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട മീന്‍ വല  നിര്‍മ്മാണ ശാലയും , ഐസ് ഫാക്ടറി യുമൊക്കെ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മത്സ്യ ബന്ധനതിനുപരിയായി കയര്‍ നിര്‍മ്മാണവും ഇവിടത്തെ ഒരു പ്രധാന തൊഴില്‍ മാര്‍ഗ്ഗമാണ്.AVM കനാലിന്റെ തീര പ്രദേശത്തെ മനോഹരമായ തെങ്ങിന്‍ തോപ്പുകളില്‍ ആയിരക്കണക്കിനു ജനങ്ങള്‍ കയര്‍ നിര്‍മ്മാണത്തിലൂടെ ജീവിതോപാധി തേടുന്നു.AVM കനാലിനു അടുത്തായി    ഒരു പ്രശസ്തമായ ഒരു ചന്ത സ്ഥിതി ചെയുന്നു. 'അന്തിക്കട' എന്നും 'പാലക്കട' എന്നും മറ്റും വിളിച്ചു വരുന്ന ഈ ചന്ത കൊല്ലങ്കോടിലെ നിരവധി ജനങ്ങളുടെ നിത്യ ജീവിത മാര്‍ഗ്ഗമാണ്.

ശ്രീ ദേവിപ്രൈമറി - ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ ,സെന്റ്‌.അലോഷ്യസ് ഹയര്‍ സെക്കന്ററി സ്കൂള്‍,ജോണ്‍ ബോണല്‍ മെട്രികുലെഷന്‍ സ്കൂള്‍ (മാര്‍ത്താണ്ഡം തുറ),എന്നിവയാണ് ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ .ഇത് കൂടാതെ ചില കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങളും ഇവിടെ നിലവിലുണ്ട്.

സുനാമി  ദുരിതാശ്വാസനത്തിന്റെ ഭാഗമായി AVM കനാലിന്റെ തീരത്ത് അടുത്ത കാലത്തായി നിരവധി വീടുകള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. AVM കനാലിനു കുറുകെയുള്ള പാലമാണ് മേട വിളാകത്തിനെയും മാര്‍ത്താണ്ഡം തുറയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

രാഷ്ട്രീയ പരമായി  സി.പി.എം.,എ.ഐ.ഡി.എം.കെ,കോണ്ഗ്രസ്,ബി.ജെ.പി എന്നീ പാര്‍ട്ടി കള്‍ക്ക് ഇവിടെ വേരോട്ടമുണ്ട്‌. മേടവിളകത്തില്‍ഉള്‍പ്പെടുന്ന 2 വാര്‍ഡുകളില്‍ ഓരോന്ന് സി.പി.എമ്മും ബി.ജെപിയും ഭരിക്കുന്നു.മാര്‍ത്താണ്ഡം തുറ ഉള്‍പെടുന്ന വാര്‍ഡ് എ.ഐ.ഡി.എം.കെ ആണ് ഭരിക്കുന്നത്‌.സി.പി എമ്മിന്റെയും ബി.ജെ.പിയുടെയും തൊഴിലാളി യൂണിയനുകളും സേവ ഭാരതിയുടെ അയല്‍ക്കൂട്ടങ്ങളും ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

Tuesday, June 15, 2010

വെങ്കഞ്ഞി

Buzz It
ഊരംബ്  മുതല്‍ മഞ്ഞത്തോപ്പു വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ പ്രദേശമാണ്  വെങ്കഞ്ഞി. ഇതിനെ പ്രധാനമായും രണ്ടായി തിരിച്ചു  മേലെ വെങ്കഞ്ഞി എന്നും കീഴെ വെങ്കഞ്ഞി എന്നും വിളിച്ചു  വരുന്നു. കല്ലുവെട്ടാന്‍കുഴി ഭാഗത്തിന് മുകളിലുള്ള  പ്രദേശത്തെ
മേലെ വെങ്കഞ്ഞി എന്നും ബാക്കി പ്രദേശത്തെ കീഴെ വെങ്കഞ്ഞി എന്നും വിളിക്കുന്നു.
നായര്‍ ,നാടാര്‍,വിശ്വകര്‍മ്മ,പട്ടിക ജാതി വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ ഇവിടെ വസിച്ചു വരുന്നു. ഹിന്ദു , ക്രൈസ്തവ മതങ്ങളില്‍ ഇവര്‍ വിശ്വസിക്കുന്നു.വെങ്കഞ്ഞി മുടിപ്പുര, ഇലംപലമുക്ക് മഹാദേവ ക്ഷേത്രം, ശില്‍വ പുരം ചര്‍ച്ച് .പുന്നമൂട്  ചര്‍ച്ച്, ആനാട് കാവ്,ആനാട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം, ചുണ്ടവില കാവ്,മഞ്ഞത്തോപ്പു കാവ്‌,നടുവത്ത് മുറി കാവ്‌, കണ്ണനാഗം അയ്യാ കോവില്‍ ,എന്നിവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍ .

കണ്ണനാഗം ,ആനാട്, മഞ്ഞത്തോപ്പ്,കുട്ടമംഗലം,കച്ചേരി നട,ഊരംബ്,എന്നീ പ്രദേശങ്ങളില്‍ ആയി വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ്‌ വെങ്കഞ്ഞി.കുട്ടംഗലം-മഞ്ഞത്തോപ്പ് വയലോര മേഖല ഈ പ്രദേശത്തെ  കാര്‍ഷിക സംസ്കാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഇവിടെയുള്ള മനോഹരവും ,ജല സമൃടവും ആയിരുന്ന പെരുകുളം ഇന്ന് നെയ്യാറില്‍ നിന്നുള്ള ജല ലഭിക്കാത്തതിനാല്‍ വറ്റി വരണ്ടിരിക്കുന്നു. കൊല്ലങ്കോട് തൂക്ക  മഹോത്സവ സമയത്ത് തൂക്ക നേര്‍ച്ച ക്കാര്‍ക്ക് കുളിക്കാനുള്ള സൌകര്യം ഒരുക്കിയിരുന്നത് ഈ കുളത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ജലമില്ലത്തതിനാല്‍ കനാലിലെ മലിന ജലത്തെ ആശ്രയിക്കേണ്ട ഗതികേട് ആണുള്ളത്.കച്ചേരി നടയുടെ അടുത്തുള്ള വയലോര പ്രദേശങ്ങള്‍ വളരെ നയന മനോഹരമാണ്. കൊല്ലങ്കോട് തൂക്കത്തിന് , തൂക്കക്കാര്‍ ഒരുങ്ങി വരുന്ന 2 തറവ്ടുകളില്‍ ഒന്ന് വിഇടെയാണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഒരു കുളവും ഈ പ്രദേശത്തായി തന്നെ സ്ഥിതി ചെയ്യുന്നുണ്ട്.

കൃഷി തന്നെയാണ് ഇവിടത്തെ പ്രധാന വരുമാന മാര്‍ഗ്ഗം.ഇത് കൂടാതെ മറ്റനേകം തൊഴിലുകളും ഇവിടത്തുകാര്‍ ചെയ്തു വരുന്നുണ്ട്. ഇവിടത്തെ പ്രധാന തൊഴില്‍ ശാലകളെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് കൊല്ലങ്കോട്ടിലെ പ്രധാന വ്യവസായ സ്ഥാപനമായ ഫാത്തിമ ട്രാടെര്സ് (ഫാത്തിമ ട്രാടെര്സിന്റെ വെബ് സൈറ്റ് : http://fathimacompanies.com/ )തന്നെയാണ്. ഇത് കൂടാതെ ശില്‍വ പുരം കശുവണ്ടി ഫാക്ടറി ,ചുണ്ട വിള ഹോലോബ്രിക്ക്സ് ഫാക്ടറി എന്നിവയും ഇവിടത്തെ പ്രധാന തൊഴില്‍ ശാലകളാണ്. ശ്രീ രാം ജൂവലെര്സ്, കൊല്ലങ്കോട് എലെക്ട്രി സിറ്റി ഓഫീസ്,കാര്‍ഷിക സഹകരണ ബാങ്ക്, കൊല്ലങ്കോട് പോസ്റ്റ് ഓഫീസ്,എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.ഇലംപലമുക്ക് മഹാ ദേവ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നെയ്ത്ത് ശാല ഇപ്പോള്‍നിര്‍ഭാഗ്യ വശാല്‍ പ്രവര്‍ത്തന രഹിതമാണ്.

കൊല്ലങ്കോട്ടില്‍ ഏറ്റവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് വെങ്കഞ്ഞിയിലാണ് . ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ ,വിദ്യാദിരാജ വിദ്യ വികാസ് മെട്രികുലെഷന്‍  സ്കൂള്‍, ABC  മെട്രിക് ഹയര്‍ സെക്കന്ററി സ്കൂള്‍ ,കിരാതൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,( BEd കോളേജ്),ശില്‍വ പുരം സ്കൂള്‍ ,പുന്നമൂട് ഹയര്‍ സെക്കന്ററി സ്കൂള്‍ ,താഴ വിളാകം പ്രൈമറി സ്കൂള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ .

രാഷ്ട്രീയ പരമായി കോണ്ഗ്രസ്,കമ്യൂണിസ്റ്റ്,ബി.ജെ.പി എന്നീ  ദേശീയ പാര്‍ട്ടികള്‍ക്കും എ.ഐ.എ.ഡി.എം.കെ,ഡി .എം.കെ എന്നീ പ്രാദേശിക പാര്‍ട്ടികള്‍ക്കും ശകതമായ അടിത്തറ ഉണ്ട്.ഇതില്‍ ഉള്‍പ്പെടുന്ന 3 വാര്‍ഡുകളില്‍ ഓരോന്ന് വീതം ബി.ജെ.പി ,കോണ്ഗ്രസ്, ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ ഭരിക്കുന്നു. ശില്‍വ പുരം സ്കൂള്‍ ,ഗവണ്മെന്റ് സ്കൂള്‍ , പുന്നമൂട് സ്കൂള്‍ എന്നിവയാണ് ഇവിടത്തെ വോട്ടിംഗ് കേന്ദ്രങ്ങള്‍.

Saturday, May 29, 2010

കൊല്ലങ്കോട് മേക്കെക്കര

Buzz It
കൊല്ലങ്കോട് വട്ടവിള മുടിപ്പുരയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള മനോഹരമായ ഭൂ പ്രകൃതിയെ മേക്കെ കര എന്ന് വിളിക്കുന്നു. നയന മനോഹരമായ പാട ശേഖരങ്ങളും ,ഇട തൂര്‍ന്ന തെങ്ങിന്‍ തോപ്പുകളും ,വിശാലമായ കായലോരവും ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നു. കൊല്ലങ്കോട് വട്ടവിള മുടിപ്പുര മുതല്‍ പൊഴിയൂര്‍ -കാക്കവിള  വരെ വ്യാപിച്ചു കിടക്കുന്ന സ്ഥലമാണിത്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്.

കൊല്ലങ്കോട്ടിലെ മറ്റു പ്രദേശങ്ങള്‍ പോലെ വ്യത്യത ജാതി മതസ്ഥര്‍ തിങ്ങി വസിക്കുന്ന ഒരു പ്രദേശമാണിത്. ജാതിപരമായി നായര്‍ ,നാടാര്‍ ,ചെക്കാല ,അരയര്‍ ,തണ്ടാര്‍ ,മുക്കുവര്‍,പുലയര്‍,ബ്രാഹ്മിണ്‍ എന്നിങ്ങനെ വ്യത്യസ്തമായ  അനവധി ജാതിയില്‍ പെട്ടവര്‍ സൌഹൃദത്തോടെ വസിക്കുന്നു. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട നിരവധി  പേര്‍ താമസിക്കുന്നതിനാല്‍ ഇതില്‍ ഉള്‍പ്പെടുന്ന ആറാം വാര്‍ഡ്‌ സംവരണ വാര്‍ഡ്‌ ആണ്.
മതപരമായി ഹൈന്ദവ ,ക്രൈസ്തവ മതസ്ഥര്‍ ആണ്  ഇവിടെ അധികമായി വസിക്കുന്നത്. മലയാളമാണ് പ്രധാന ഭാഷ. തമിഴും ചുരുക്കമായി ഉപയോഗിച്ചു വരുന്നു.

തിരുമന്നം ജംഗ്ക്ഷന്‍ കേശവ വിലാസം പ്രൈമറി സ്കൂള്‍ ,കാക്കവിള സത്യഭാമ  മെട്രികുലെഷന്‍സ്കൂള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ . തിരുമന്നം ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന യങ്ങ്   സ്റ്റാര്‍ കലാ കായിക കേന്ദ്രം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സാംസ്‌കാരിക കേന്ദ്രമാണ്.

ജല സ്രോതസ്സും ,വിശാലമായ പാട ശേഖരവും  ഒക്കെ ഉള്ളതിനാല്‍  കൃഷി തന്നെ ആണ് ഇവിടത്തെ പ്രധാന വരുമാന മാര്‍ഗം . ഇത് കൂടാതെ കയര്‍ നിര്‍മ്മാണം, കൊപ്ര വ്യവസായം ,മത്സ്യ ബന്ധനം എന്നിവയും ഇവിടത്തെ ഉപ ജീവന മാര്‍ഗങ്ങളാണ്.

കൊല്ലങ്കോട് ഭദ്രകാളി ദേവസ്വത്തിന്റെ കീഴിലുള്ള അഞ്ചു മുക്കിന്‍ കരിവയല്‍ ,മനോഹരമായ കണ്ണന്‍ കുളം , പ്രശസ്തമായ  കൊല്ലങ്കോട് മഠം  AVM കനാലിന്റെ വിശാലമായ തീരം എന്നിവയെല്ലാം ഇവിടത്തെ പ്രത്യേകതകള്‍ ആണ്.

ശാസ്ത നഗര്‍ ഇമ്പീരിയല്‍ കമ്പനി ,കാക്കവിള കശുവണ്ടി ഫാക്ടറി ,കരുംബനുടയന്‍ കുഴി കയര്‍ നിര്‍മാണ മേഖല,തിരുമന്നം ഹോലോബ്രിക്ക്സ് ഫാക്ടറി  എന്നിവയാണ് ഇവിടത്തെ പ്രധാന തൊഴില്‍ കേന്ദ്രങ്ങള്‍ .ഇത് കൂടാതെ നാളികേരത്തില്‍ നിന്നും എണ്ണ സംസ്കരിചെടുക്കുന്ന  നിരവധിതൊഴില്‍ ശാലകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കൊല്ലങ്കോട് വട്ടവിള  മുടിപ്പുര, മുപ്പുരം കാവ്‌, കരിമ്ബനുടയന്‍ കുഴി മഹാവിഷ്ണു ക്ഷേത്രം, ചതര കാവ്‌, കുന്നിയോടു പാറയില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, പൊറ്റയില്‍  ഭദ്രകാളി ക്ഷേത്രം, കല്ലി കാവ്‌, തിരുമന്നം കാവ്‌,വട്ടവിള കാവ്‌,കാക്കവിള ചര്‍ച്ച്, എന്നിവയാണ്   ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍.

രാഷ്ട്രീയപരമായി ഒരുകാലത്ത് സി.പി എമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു ഈ സ്ഥലം. ഇന്ന് സി.പി.എമ്മും ബി.ജെ.പിയും ബലാബലം പോരുതന്ന മേഖലയാണിത്. ഇതില്‍ ഉള്‍പ്പെടുന്ന 2 വാര്‍ഡുകളില്‍ ഓരോന്ന് വീതം ഇരു പാര്‍ട്ടികളും നേടി വരുന്നു. ഡി.വൈ.എഫ്.ഐ., ആര്‍.എസ്.എസ്.,ബി.എം.എസ്.,സി.ഐ.ടി.യു.,എന്നീ സംഘടനകളും  ഇവിടെ ശക്തമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കല്പറ പൊറ്റ സ്കൂള്‍, ശ്രീ ദേവി സ്കൂള്‍ എന്നിവയാണ് ഇവിടത്തെ പോളിംഗ് കേന്ദ്രങ്ങള്‍ .

Sunday, May 16, 2010

പനവിള

Buzz It

കൊല്ലംകോട് വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം  മുതല്‍ സില്‍വ പുരം വരെയുള്ള സ്ഥലത്തിനെ ആണ് പനവിള എന്ന് വിളിക്കുന്നത്. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണിത്. വ്യത്യസ്ത സമുദായങ്ങളില്‍  പെട്ട ജനങ്ങള്‍ ഇവിടെ തിങ്ങി വസിക്കുന്നു. എങ്കിലും നായര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള സ്ഥലമാണിത്. ഇത് കൂടാതെ നാടാര്‍ ,വിശ്വകര്‍മ്മ ,തണ്ടര്‍ ,അരയര്‍ ,ഈഴവ സമുദായങ്ങളില്‍ പെട്ട ജനങ്ങളും ഇവിടെ പരസ്പര സഹകരണത്തോടെ സഹാവസിച്ചു വരുന്നു. ഇവിടെ 90 % ഇല്‍ അധികം ജനങ്ങളും ഹിന്ദുക്കളാണ്. ക്രിസ്തു മതത്തിനും ഇവിടെ ചെറിയ വേരോട്ടമുണ്ട്‌. ഇവിടെ 90 ശതമാനത്തില്‍  അധികം ജനങ്ങളും മലയാളമാണ് സംസാരിച്ചു വരുന്നത്.

കൊല്ലങ്കോട്ടിലെ പ്രധാന സ്ഥലമായ കണ്ണനാഗം പനവിളയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്‌. അത് കൊണ്ട് തന്നെ കൊല്ലങ്കോട്ടിലെ മിക്ക ജനങ്ങളും നിത്യേന സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. പ്രധാന പെട്ട വിദ്യാഭ്യാസ സ്ഥപങ്ങലോന്നും പനവിളയില്‍ സ്ഥിതി ചെയ്യുന്നില്ല. എങ്കിലും ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളും ,ശ്രീ ദേവി ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ കൊല്ലങ്കോട്ടില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യൂട്ടര്‍ പഠന കേന്ദ്രമായ ടീം കമ്പ്യൂട്ടര്‍ സെന്റര്‍ പനവിളയിലെ കല്ലുവെട്ടാന്‍ കുഴി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം  (പഴയ മുടിപ്പുര) തന്നെയാണ് ഇവിടത്തെ പ്രധാനവും പ്രശസ്തവുമായ ആരാധനാലയം . ഇത് കൂടാതെ ആയിത്തി കാവ് ശ്രീ നാഗരാജ ക്ഷേത്രം ആയിത്തി അയ്യാ കോവില്‍ നിരവധി കുടുംബ ക്ഷേത്രങ്ങള്‍ (പഴിഞ്ഞി യക്ഷിയമ്മന്‍ കോവില്‍ ,ശ്യാമ വിളാകം,കടാക്കുറിച്ചി  എന്നിവ ഉദാഹരണം .)എന്നിവയും ഇവിടെ ഉണ്ട്. കല്ലുവെട്ടാന്‍  കുഴി മാര്‍ഷല്‍ പുരം R .C .ചര്‍ച്ച് ആണ് ഇവിടത്തെ ഏക ക്രിതീയന്‍ ആരാധനാലയം .
കൊല്ലങ്കോട് തൂക്കതിനോട് അനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര ,പത്താമുദയം പൊങ്കാല ,ആയിത്തി കാവ് ആയില്യം കൊട  ,ക്രിസ്ത്യന്‍ കണ്‍ വേഷനുകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ജന പങ്കാളിത്തമുള്ള ആഘോഷ പരിപാടികള്‍ . ഇത് കൂടാതെ ഓണവും ക്രിസ്മസും വിപുലമായ രീതിയില്‍ ഇവിടെ ആഘോഷിക്കുന്നുണ്ട് .

കൊല്ലങ്കോട് പഞ്ചായത്ത്‌ ഓഫീസ് പനവിളയിലെ സില്‍വ പുരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് .

രാഷ്ട്രീയ പരമായി ഭാരതീയ ജനത പാര്‍ടിക്ക് ഏറെ മുന്കൂതമുള്ള സ്ഥലമാണിത്.സി.പി.എം. ആണ് മുഖ്യ എതിരാളികള്‍ .സംഘടന പരമായി രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശക്തി കേന്ദ്രമാണ് ഈ പ്രദേശം . സില്‍വ പുരം സ്കൂളാണ് ഇവിടത്തെ പ്രമുഖ പോളിംഗ് കേന്ദ്രം .

Sunday, May 9, 2010

വള്ളവിള

Buzz It

കൊല്ലങ്കോടിലെ മനോഹരമായ ഒരു തീര പ്രദേശമാണ്, വള്ളവിള. വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട ജനങ്ങള്‍ തിങ്ങി വസിക്കുന്ന ഒരു പ്രദേശമാണിത്.ലത്തീന്‍ കത്തോലിക് മത വിശ്വാസികളായ മുക്കവ  സമുദായത്തില്‍ പെട്ടവരും , ഇസ്ലാം മതസ്ഥരും ,അരയ,തണ്ടാര്‍ സമുദായത്തില്‍ പെട്ട ഹൈന്ദവരുമാണ്, ഇവിടെ അധികമായി കണ്ടുവരുന്നത്.
തമിഴ് ,മലയാളം ഭാഷകള്‍ ഇവിടത്തുകാര്‍ സംസാരിക്കുന്നു. തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ശൈലിയിലാണ്, ഇവിടത്തെ സാധാരണക്കാര്‍ സംസാരിക്കുന്നത്.
ഇവിടത്തെ 60% ല്‍  അധികം ജനങ്ങളും കത്തോലിക് മത വിശ്വാസികളാണ്.

ഇന്ത്യയിലെ പോര്‍ച്ചുഗീസ് ആധിപത്യവുമായി ഈ സ്ഥലത്തിനു നല്ല ബന്ധമുണ്ട്. വിശുദ്ധ സേവ്യര്‍ 1544 ല്‍  കേരളത്തിന്റെ തീര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും തുടന്ന്, തിരുവിതാംകൂര്‍ സാമ്രാജ്യവുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു.തുടര്‍ന്നു കൊല്ലം മുതല്‍ കന്യാകുമാരി  വരെയുള്ള 13 കടലോര ഗ്രാമങ്ങളിലെ മത്സ്യബന്ധന തൊഴിലാളികളെ മതപരത്തനത്തിനിരയാക്കി.വള്ളവിളയും ഇതില്‍ ഉള്‍പ്പെടുന്നു.

മത്സ്യ ബന്ധനമാണ്, ഇവിടത്തെ പ്രധാന തൊഴിലും വരുമാന മാര്‍ഗ്ഗവും . എന്നല്‍ ഇതു കൂടാതെ കയര്‍ നിര്‍മ്മാണ മേഖലയിലും ധാരാളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഐസ് ഫാക്റ്ററി,മീന്‍വല നിര്‍മ്മാണ ശാല എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.

അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ( AVM ) കനാലിനു കുറുകെ ഈ അടുത്തിടെയായി നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഭലമായി ഒരു മനോഹരമായ പാലം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.

കടലോരത്തു സ്ഥിതി ചെയ്യുന്ന വിശുദ്ധ മേരി ചര്‍ച്ച്, ശ്രീ രാജരാജേശ്വരി ക്ഷേത്രം ,തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മസ്ജിദ് എന്നിവയാണ്, ഇവിടത്തെ പ്രധാനപ്പെട്ട ആരാധാനാലയങ്ങള്‍ .

LMS പ്രൈമറി സ്കൂള്‍ ,സെന്റ്.ജൂഡ്സ് മിഡില്‍ സ്കൂള്‍ എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും ഇതിനടുത്താണ്, ഗവണ്മെന്റ് ഹയര്‍ സെക്കണ്ട്റി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

കടലും കനാലും ഒക്കെ ഉള്ളതുകൊണ്ട് തന്നെ വളരെ പ്രക്രതി  രമണീയമായ ഒരു സ്ഥലമാണ് വളളവിള . വിശാലമായ തെങ്ങില്‍ തോപ്പുകളും ,മനോഹരമായ കായലോരവും ഈ സ്ഥലത്തിനെ വ്യത്യസ്തമാക്കുന്നു. വിദ്യാഭ്യാസപരമായും ഇവിടത്തെ ജനങ്ങള്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇവിടത്തെ ഒരു കൂട്ടം യുവ ജനങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് ആണ് www .vallavilai .com .  

ക്രിക്കറ്റ്‌ ,ഫുട് ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ ഇവിടത്തെ യുവ ജനങ്ങള്‍ വളരെ  താല്പര്യം   പ്രകടിപ്പിച്ചു വരുന്നു. സെന്റ്‌.ഇവിടത്തെ പ്രധാന സ്പോര്‍ട്സ് ക്ലബ്‌ ആയ ആന്റണി സ്പോര്‍ട്സ് ക്ലബ്ബില്‍ നിരവധി യുവ ജനങ്ങള്‍ അംഗങ്ങളാണ്.

രാഷ്ട്രീയ പരമായി എ .ഐ .എ.ഡി. എം.കെ. ,കോണ്ഗ്രസ്,കമ്മൂണിസ്റ്റ് ,ഭാരതീയ ജനത പാര്‍ട്ടി എന്നീ  പ്രസ്ഥാനങ്ങള്‍ ഇവിടെ  ശക്തമാണ്.

Monday, April 26, 2010

അണുക്കോട്

Buzz It
     കൊല്ലങ്കോട്ടിലെ പ്രധാനപ്പെട്ട ഒരു പ്രവശ്യയാണ്, അണുക്കോട്.ഊരമ്പ്,കച്ചേരിനട,പിന്‍കുളം എന്നി സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുന്ന ഈ പ്രവശ്യ തനതു ഗ്രാമീണ അന്തരീക്ഷം ​നിലനിര്‍ത്തിപ്പോരുന്നു. കൊല്ലങ്കോട്ടിലെ സാധാരണ ജാതി സമവാക്യങ്ങളില്‍ നിന്നു വ്യത്യസ്തമായി നാടാര്‍ ,നായര്‍ ,വിശ്വകര്‍മ്മ വിഭാഗങ്ങളില്പ്പെട്ട ജനങ്ങളാണ്, ഭൂരിപക്ഷവും . ക്രിസ്തീയ മുന്‍തൂക്കമുള്ള ഈ പ്രദേശത്തു ഹിന്ദു,ക്രിസ്തീയ മത വിശ്വാസികളാണ്, ഏറിയ പങ്കും .
    
            വിവിധ ക്രിസ്ത്യന്‍ സഭകളുടെ ആരാധനാലയങ്ങള്‍ ഇവിടെ നിലകൊള്ളുന്നു. ഇതില്‍ പിങ്കുല ചര്‍ച്ച്, പുന്നമൂട് ചര്‍ച്ച്,ഈന്തക്കാട് പെന്ത്ക്കോസ്ത് ചര്‍ച്ച് എന്നിവയാണ്, പ്രധാനപ്പെട്ടവ.
 
           ഹൈന്ദവ ആരാധനാലയങ്ങളില്‍ നാടാര്‍ സമുദായതിനു ഭൂരിപക്ഷമുള്ള ഈ മേഖലയില്‍ കച്ചേരിനട അയ്യാ സ്വാമി ക്ഷേത്രമാണ്,ഏറ്റവും പ്രധാനപ്പെട്ടത്.ഇതു കൂടാതെ പാറയില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം ,അയിത്തി കാവ് നാഗരാജാ ക്ഷേത്രം എന്നിവയാണ്, ഇതിനടുത്തുള്ള പ്രധാന ഹൈന്ദവ ക്ഷേത്രങ്ങള്‍ .

     പുന്നമൂട് ഹയര്‍ സെക്കണ്ടരി സ്കൂള്‍ ,സില്വപുരം ഹയര്‍ സ്കൂള്‍ , കല്‍പാറപൊറ്റ ഹയര്‍ സ്കൂള്‍ എന്നിവയാണ്, ഈ പ്രദേശത്തിനടുത്തുള്ള പ്രധാന വിദ്യാലയങ്ങളെങ്കിലും ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടരി സ്കൂള്‍ ,ശ്രീ ദേവി ഗേള്‍സ് ഹയര്‍ സെക്കണ്ടരി സ്കൂള്‍ എന്നീ പ്രധാന്  വിദ്യാലയങ്ങളേയും ഇവിടത്തുകാര്‍ ആശ്രയിച്ചു വരുന്നു.

      പ്രകൃതി ഭംഗി കനിഞ്ഞ് അനുഗ്രഹിച്ച ഈ പ്രദേശത്തു അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന 2 മനോഹരങ്ങളായ കുളങ്ങളാണ്, പെരുങ്കുളം ,മാരാര്‍ കുളം എന്നിവ.ഇതിനടുത്ത് വിശാലമായ ഒരു വയലേലയും കാണപ്പെടുന്നു. നെയ്യാര്‍ ഡാമില്‍ നിന്നും കര്‍ഷികാവശ്യത്തിനുള്ള ജലമെത്തിക്കുന്ന ഒരു കനാലും ഇതു വഴി കടന്നു പോകുന്നുണ്ട്.
ജല സമൃദ്ധമായ ഒരു പ്രദേശമായതു കൊണ്ടു തന്നെ കൃഷിയാണ്, ഇവിടത്തെ പ്രധാന തൊഴില്‍ .ഇതു കൂടാതെ മരപ്പണി,മണ്‍പാത്ര നിര്‍മ്മാണം ,കെട്ടിട് നിര്‍മ്മണം , വാണിജ്യം എന്നിവയും ഇവിടത്തുകാര്‍ ചെയ്തു വരുന്നു. ഇതു കൂടാതെ തിരുവനന്തപുരം , നാഗര്‍കോവില്‍ എന്നി നഗരങ്ങളേയും തൊഴിലിനായി ഇവിടത്തുകാര്‍ ആശ്രയിക്കുന്നു.

     കൊല്ലങ്കോട് തൂക്ക മഹോത്സവത്തിന്, തൂക്കക്കാര്‍ ഒരുങ്ങി വരുന്നത് അണുക്കോട് ഇടവിളാകം , കീഴ്വിളാകം എന്നീ തറവാടുകളില്‍ നിന്നാണ്.

     രാഷ്ട്രീയ പരമായി കോണ്‍ഗ്രസ്സും ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇവിടെ തുല്യ ശക്തികളാണ്.പുന്നമൂട് ഹയര്‍ സെക്കണ്ടരി സ്കൂളാണ്, ഇവിടത്തെ വോട്ടിങ് കേന്ദ്രം .